ജിദ്ദ വിമാനത്താവളത്തില്‍നിന്ന് നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റിയാല്‍ 5,000 റിയാല്‍ പിഴ


ജാഫറലി പാലക്കോട്

ജിദ്ദ വിമാനത്താവളം

ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് (കെഐഎ) അറൈവല്‍ ഹാളിലൂടെ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ്. ആരെങ്കിലും അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ 5,000 റിയാല്‍ പിഴ അടക്കേണ്ടിവരുമെന്ന് കെഐഎ അറിയിച്ചു.

ജിദ്ദ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ല്‍ നിന്ന് തീര്‍ത്ഥാടകരെ മക്കയിലെ ഹറമിലേക്ക് സൗജന്യമായി എത്തിക്കുന്നതിനുള്ള സേവനം ആരംഭിക്കുമെന്ന് നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

സേവനത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് തീര്‍ഥാടകര്‍ ഇഹ്റാം വേഷത്തിലായിരിക്കണമെന്നത് നിബന്ധനയാണ്. സൗദി പൗരന്മാര്‍ അവരുടെ ദേശീയ ഐഡി പ്രദര്‍ശിപ്പിക്കണം. അതേസമയം പ്രവാസികള്‍ അവരുടെ റെസിഡന്‍സി (ഇഖാമ)യാണ് രേഖയായി കാണിക്കേണ്ടത്.അക്വേറിയത്തിന് സമീപമുള്ള വിമാനത്താവളത്തിന്റെ ഒന്നാം നിലയിലാണ് ഗതാഗതം ലഭ്യമാകുന്ന സ്ഥലം.

Content Highlights: 5,000 Riyals fine for illegally transporting passengers from Jeddah Airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented