സൗദിയില്‍ വിമാന ഗതാഗതത്തില്‍ 43 ശതമാനം വര്‍ധന; സമുദ്ര ഗതാഗതത്തില്‍ വളര്‍ച്ച ഏഴ് ശതമാനം


ജാഫറലി പാലക്കോട്

2021-ല്‍ വ്യോമഗതാഗതത്തില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് 43% വര്‍ധനവാണ് രേഖപ്പെടുത്തിയത്. തുറമുഖങ്ങള്‍ വഴിയുള്ള ഗതാഗതത്തില്‍ 7% വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതീകാത്മകചിത്രം

റിയാദ്: സൗദിയില്‍ വ്യോമയാന ഗതാഗതത്തില്‍ 2021-ല്‍ 43% വര്‍ധനവ് രേഖപ്പെടുത്തയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്ററ്റിറ്റിക്സ് അറിയിച്ചു. അതോടൊപ്പം തുറമുഖങ്ങള്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തില്‍ 7% വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യോമ, കടല്‍ ഗതാഗത സ്ഥിതിവിവരക്കണക്കുകളുടെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്ററ്റിറ്റിക്സ് ഇക്കാര്യം അറിയിച്ചത്. 2021-ല്‍ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലെയും ആഭ്യന്തര-അന്തര്‍ദേശീയ വിമാനങ്ങളുടെ വരവും, തിരിച്ചുപോക്കുകളുടേയും എണ്ണം ഏകദേശം 497 വിമാനങ്ങളാണ്, 2020 നെ അപേക്ഷിച്ച് ഇത് 43% അധികമാണ്. 2021-ല്‍ ഏകദേശം 49 ദശലക്ഷം യാത്രക്കാരെയാണ് സൗദി വിമാനത്താവളങ്ങള്‍ വഴി കയറ്റി അയച്ചത്. ഇത് 30% വര്‍ധനവാണ് കാണിക്കുന്നത്. സൗദി വ്യോമയാനത്തിന്റെ വിഹിതം ഏകദേശം 40 ദശലക്ഷം യാത്രക്കാര്‍ അല്ലെങ്കില്‍ 81.6% ആണെന്ന് സ്റ്റാറ്റിറ്റിക്സ് പറഞ്ഞു.സൗദി അറേബ്യയിലേക്ക് വരുന്നതും പുറപ്പെടുന്നതുമായ അന്താരാഷ്ട്ര വിമാനങ്ങളെ സംബന്ധിച്ചിടത്തോളം, ഫ്ലൈറ്റുകളുടെ എണ്ണം 20% വര്‍ധനയോടെ 1,26,000 ല്‍ എത്തി. ആഭ്യന്തര വിമാനങ്ങള്‍ 53% വര്‍ധനയോടെ 3,71,000 ഫ്ലൈറ്റുകളായി. സ്റ്റാറ്റിറ്റിക്സ് അനുസരിച്ച് ഏറ്റവുമധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളം 33% വിമാന സര്‍വീസുകളുമായി റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം ഒന്നാം സ്ഥാനത്തും, 26% ഫ്ളൈറ്റുകളുമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം രണ്ടാം സ്ഥാനത്തും, ദമാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 13 ശതമാനവുമായി മൂന്നാമതും എത്തി.

ആഭ്യന്തര വിമാനങ്ങളില്‍ കയറിയ യാത്രക്കാരുടെ എണ്ണം ഏകദേശം 35 ദശലക്ഷത്തിലെത്തി. ഇത് 45% വര്‍ധനവാണ് കാണിക്കുന്നത്. അന്താരാഷ്ട്ര വിമാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് 14 ദശലക്ഷം യാത്രക്കാരെ രേഖപ്പെടുത്തി 4% വര്‍ധനവ് രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന് നിര്‍ക്കുന്നത് 35 ശതമാനവുമായി റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് ആണ്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് 29% ശതമാനവും തൊട്ടടുത്ത് 12%. ശതമാനവുമായി ദമാമിലെ കിംഗ് ഫഹദ് എയര്‍പോര്‍ട്ടും ഉണ്ട്.

ചരക്ക് നീക്കത്തിന്റെ സ്ഥിതിവിവരക്കണക്കുകളെ സംബന്ധിച്ചിടത്തോളം വിമാന ചരക്ക് നീക്കത്തില്‍ 5,01,000 ടണ്‍ വര്‍ധനവ് രേഖപ്പെടുത്തി, 53% വര്‍ധനവാണ് കാണിക്കുന്നത്. ഇതില്‍ ആഭ്യന്തര ചരക്ക് ഗതാഗതം ഏകദേശം 54% വര്‍ധനവുമായി 79,000 ടണ്ണിലെത്തിയിട്ടുണ്ട്. 360,000 ടണ്‍ ചരക്കുകള്‍ സൗദി എയര്‍ലൈനുകള്‍ വഴിയും, 220,000 ടണ്‍ വിദേശ എയര്‍ലൈനുകള്‍ വഴിയുമാണ് കയറ്റി അയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തുറമുഖ കപ്പലുകള്‍ 7% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 13,200 ആയി കണക്കാക്കുന്നു. സൗദി അറേബ്യയിലെ തുറമുഖങ്ങളിലൂടെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരുടെ എണ്ണം 2021 ല്‍ 6,52,000 ആയിരുന്നു. കപ്പല്‍ യാത്രക്കാരുടെ എണ്ണം 2020 നെ അപേക്ഷിച്ച് 33% വര്‍ധിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ജിസാന്‍ തുറമുഖമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മൊത്തം 4,60,000 യാത്രക്കാരാണ് ഈ തുറമുഖം വഴി യാത്രചെയ്തത്. തുറമുഖംവഴി യാത്ര ചെയ്തവരുടെ എണ്ണത്തിന്റെ 71% ശതമാനം വരും ഇത്.

Content Highlights: 43 percent increase in air traffic in Saudi; Seven percent growth in maritime transport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented