ഉത്ഘാടനം (Photo: .)
ജിദ്ദ: സൗദി അറേബ്യയിലെ 29-മത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ജിദ്ദ ചേംബര്‍ വൈസ് ചെയര്മാന് ഖലാഫ് ബിന്‍ ഹുസ്സൈന്‍ അല്‍ ഒതൈബിയാണ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലിയുടെ സാന്നിധ്യത്തില്‍ ജിദ്ദ റുവൈസ് ജില്ലയിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.
1,10,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ രൂപകല്പന ചെയ്ത ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയിലെ ഏറ്റവും മദീന റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇലക്ടോണിക്സ്, ഗാര്‍മെന്റ്സ്, ഗൃഹോപകരണങ്ങള്‍, സ്റ്റേഷനറി ഉള്‍പ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ജിദ്ദയില്‍ അടുത്തിടെ ഉണ്ടായ പ്രളയബാധിതരായ 1,500 കുടുംബങ്ങളെ സഹായിക്കുന്നതിനൂള്ള ധനസഹായ വിതരണവും ഇതോടൊപ്പം നടത്തി ഉദ്ഘാടന ചടങ്ങ് അനാഡംബരമാക്കുകയായിരുന്നുവെന്ന് എം.എ. അഷ് റഫ് അലി അറിയിച്ചു. സൗദിയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പിനോട് ഭരണകൂടം കാണിക്കുന്ന സഹകരണത്തിനും സന്മനസ്സിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജിയണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ എന്നിവർ സംബന്ധിച്ചു.
Content Highlights: 29th show room of lulu hypermarket started at jidha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..