പിടിയിലായ അൾജീരിയൻ സ്വദേശി
മക്ക: അള്‍ജീരിയന്‍ പൗരന്‍മാരായ രണ്ട് തീര്‍ഥാടകരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അതേ രാജ്യക്കാരനായ ഒരാളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ച്ചയേറിയ കത്തികൊണ്ടാണ് പ്രതി ഇരുവരേയും ആക്രമിച്ച് കൊലപ്പെടുത്തിയത്.
മക്കയിലെ അജ്യാദിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. പരസ്പരമുണ്ടായ സംഘര്‍ഷത്തില്‍ പ്രതി കുടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി ഓടിപ്പോയെങ്കിലും ഹോട്ടല്‍ പരിസരത്തുവെച്ചുതന്നെ പിടികൂടി ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ ഏല്‍പിച്ചു. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
നെഞ്ചിലും പുറകിലും നിരവധി കുത്തേറ്റത് ഇരുവരുടേയും മരണത്തിന് കാരണമായതായി അധികൃതര്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ റിസപ്ഷനിസ്റ്റിനെ അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സന്ദര്‍ശകരിലൊരാള്‍ ഇടനാഴിയില്‍ രക്തത്തില്‍ കുളിച്ച നിലയിലും ഒരാള്‍ മുറിയിലെ കട്ടിലില്‍ കുത്തേറ്റ് മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. മൂവരും പരസ്പരം ഏറ്റുമുട്ടിയതായി കരുതുന്നു.
മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടം നടത്തി പതിവ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫയല്‍ അജ്യാദ് പോലീസ് സ്റ്റേഷനിലേക്കും പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിലേക്കും കൈമാറി. സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മക്കയിലേക്ക് ഉംറക്കു തിരിക്കും മുമ്പ് പ്രതി അള്‍ജീരിയയില്‍ മനോരോഗ ചികിത്സയ്ക്കു വിധേയനായതായി പറയപ്പെടുന്നു.
Content Highlights: 2 Algerian pilgrims stabbed to death in Mecca Saudi police hold Algerian suspect over the hotel stab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..