.
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉംറ യാത്ര കഴിഞ്ഞു തീര്‍ത്ഥാടകര്‍ തിരിച്ചെത്തി. വിശുദ്ധ മക്കയിലും മദീനയിലുമായി മൂന്ന് ദിവസങ്ങള്‍ ചെലവഴിച്ചാണ് സംഘം തിരിച്ചെത്തിയത്. മസ്ജിദുല്‍ ഹറമിലെ ജുമുഅയില്‍ പങ്കെടുക്കാന്‍ സാധിച്ചത് യാത്രയുടെ പ്രത്യേകതയായിരുന്നു. ഇസ്ലാഹി സെന്റര്‍ സെക്രട്ടറി മുഹമ്മദ് ശൗലിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതിലേറെ തീര്‍ത്ഥാടകരുണ്ടായിരുന്നു.
അടുത്ത ഉംറ യാത്ര മൂന്നു ബാച്ചുകളായി ഡിസംബര്‍ ഏഴാം തീയതി പുറപ്പെടുമെന്ന് ഇസ്ലാഹി സെന്റര്‍ അറിയിച്ചു. കെ.എന്‍.സുലൈമാന്‍ മദനി, അബ്ദുല്‍ ലത്തീഫ് നല്ലളം, റഷീദലി വി.പി എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കും. സൗദി വിസ കൈവശമുള്ളവര്‍ക്കാണ് ഇപ്പോള്‍ യാത്ര ചെയ്യാനവസരം. ഹയ്യ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി സൗദി വിസ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഖത്തര്‍ വിസ ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തെ സൗദി വിസയ്ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനും അവസരമുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 55338432, 70011413, 55078805 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: umrah
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..