ഖത്തറില്‍ ബുക്ക് ചെയ്തത് രണ്ട് ദശലക്ഷം മുറികള്‍; ഫ്‌ളാറ്റുകളില്‍ കൂടുതലായി 30,000 മുറികളുടെ സൗകര്യം


Photo: Pravasi mail

ദോഹ: ഖത്തര്‍ ലോകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, 30,000 മുറികള്‍ കൂടി താമസ ഫ്‌ളാറ്റുകളില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അധികൃതര്‍. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിലേക്ക് ഏകദേശം 1.2 ദശലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഫുട്ബോള്‍ ആരാധകര്‍ക്ക് അവരുടെ അനുഭവം ആസ്വദിക്കാന്‍ താമസ സൗകര്യങ്ങളുടെ വില നിയന്ത്രിക്കുവാനും അധികൃതര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റുകളും വില്ലകളും മുതല്‍ ക്രൂയിസ് കപ്പല്‍ ഹോട്ടലുകള്‍, ഫാന്‍ വില്ലേജുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെയുള്ള താമസസൗകര്യങ്ങള്‍ 'ഖത്തര്‍ 2022' അക്കോമഡേഷന്‍ ഏജന്‍സി പ്‌ളാറ്റ്ഫോമില്‍ ലഭ്യമാണെന്ന് സുപ്രീം കമ്മിറ്റി ജനറല്‍ ഡയറക്ടര്‍ യാസിര്‍ അല്‍ ജമാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ ടിക്കറ്റ് ഉടമകള്‍ക്കും താമസ സൗകര്യം ഉറപ്പാക്കാന്‍ പുതിയ സംവിധാനങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ടിക്കറ്റിങ് ആപ്പ് എങ്ങിനെ ഡൗണ്‍ലോഡ് ചെയ്യാമെന്നും മൊബൈല്‍ ടിക്കറ്റ് ആക്സസ് ചെയ്യാമെന്നും ടിക്കറ്റ് ഉടമകളെ ഉടന്‍ അറിയിക്കുമെന്ന് ഫിഫ ലോകകപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കോളിന്‍ സ്മിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. മൊബൈല്‍ ടിക്കറ്റ് ഹയ്യയില്‍ നിന്ന് വേറിട്ടതാണെന്നും എന്നാല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഇവ രണ്ടും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ടിക്കറ്റിങ് സെന്ററുകളില്‍ ആദ്യത്തേത് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) ഇന്ന് തുറക്കുമെന്നും സ്മിത്ത് പറഞ്ഞു. വാങ്ങിയ ടിക്കറ്റുകളുടെ സംശയ നിവാരണത്തിനും മറ്റ് സഹായത്തിനും ആരാധകര്‍ക്ക് ഇവിടെ സമീപിക്കാവുന്നതാണ്. ഈ കേന്ദ്രത്തില്‍ നിന്ന് ഫുട്ബോള്‍ പ്രേമികള്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കുവാനുള്ള സൗകര്യവുമുണ്ടായിരിക്കും.

Content Highlights: Two million rooms booked in Qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented