.
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉംറ യാത്രയുടെ മൂന്നാമത്തെ ബാച്ച് ദോഹയിൽ നിന്ന് യാത്ര തിരിച്ചു. സൗദി മൾട്ടിപ്പിൾ എൻട്രി വിസയുള്ളവർക്കാണ് ഇസ്ലാഹീ സെന്റർ ഉംറക്ക് അവസരമൊരുക്കുന്നത്. സെന്റർ ജനറൽ സെക്രട്ടറി റഷീദലി വി പിയുടെ നേതൃത്വത്തിൽ യാത്ര തിരിച്ച സംഘത്തിന് ഇസ്‌ലാഹി സെന്റർ നേതാക്കളും പ്രവർത്തകരും മദീന ഖലീഫയിലെ ഇസ്‌ലാഹി സെന്റർ അങ്കണത്തിൽ യാത്രയയപ്പ് നൽകി. സ്ത്രീകളടക്കം 30 പേരാണ് യാത്രാസംഘത്തിലുള്ളത്. ദോഹയിൽ നിന്ന് മദീനയിലേക്കും പിന്നെ മക്കയിലേക്കും പുറപ്പെടുന്ന സംഘം ഉംറ നിർവ്വഹിച്ച് പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് ശനിയാഴ്ച ദോഹയിൽ തിരിച്ചെത്തും.
ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡണ്ട് ഷമീർ വലിയവീട്ടിൽ, സെക്രട്ടറി മുഹമ്മദ് ശൗലി, കൺവീനർ റഷീദ് കണ്ണൂർ, പി എൻ എം നാസർ, അബ്ദുല്ലകുട്ടി അരീക്കോട്, നൗഷാദ് സി, അലി റഷാദ് ഫാറൂഖി, ഹബീബ് മേപ്പാടി, മൻസൂർ ഒതായി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൗദി വിസയുള്ളവർക്ക് ദോഹയിൽ നിന്നും റോഡ് മാർഗം നേരിട്ട് യാത്ര പോകാനും ഉംറ നിർവ്വഹിക്കാനുമുള്ള സംവിധാനം ഇസ്‌ലാഹി സെന്റർ ഒരുക്കിയിട്ടുണ്ട്. അടുത്ത ട്രിപ്പ് മാർച്ച് 22ന് ദോഹയിൽ നിന്നും (10 ദിവസം) പുറപ്പെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് മദീന ഖലീഫ നോർത്തിലുള്ള സെന്റർ ആസ്ഥാനവുമായോ 55338432, 70011413, 55078805 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Qatar Indian Islahi Centre, Umrah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..