ഖത്തര്‍ യാത്രക്കാര്‍ക്കുള്ള നടപടിക്രമങ്ങള്‍ സൗദി പാസ്പോര്‍ട്ട് വിഭാഗം പുതുക്കുന്നു


.

റിയാദ്: ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഹയ്യ കാര്‍ഡ് ലഭിക്കേണ്ടതിനാല്‍ നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദി അറേബ്യന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) യാത്രാ നടപടിക്രമങ്ങള്‍ പുതുക്കുന്നു.

നവംബറില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് സേവനം നല്‍കാനുള്ള സന്നദ്ധത ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.



ആധുനിക സാങ്കേതിക ഉപകരണങ്ങളുമായി അന്താരാഷ്ട്ര വ്യോമ, കര തുറമുഖ മാര്‍ഗങ്ങളില്‍ യോഗ്യരായ ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് അണിനിരത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അവരുടെ യാത്ര പുറപ്പെടുന്നത് മുതല്‍ തിരിച്ചുവരുംവരെ സേവനം നല്‍കുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്.

ലോകകപ്പ് മത്സരങ്ങളിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഖത്തറിലേക്കുള്ള കര-വിമാന തുറമുഖങ്ങള്‍ വഴി 2022 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെ പ്രാബല്യത്തില്‍ വരുന്ന ഖത്തരി അധികാരികള്‍ പ്രഖ്യാപിച്ച നടപടിക്രമങ്ങള്‍ നടപ്പിലാക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ഖത്തര്‍ പൗരന്മാരും ഖത്തരി ഐഡി കാര്‍ഡ് കൈവശമുള്ള താമസക്കാരും ഒഴികെ, ഹയ്യ പ്ളാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത പാസ്പോര്‍ട്ട് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നതില്‍ മാത്രമാണ് പുതിയ നടപടിക്രമങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

ഹയ്യ കാര്‍ഡുള്ള സൗദികള്‍ക്കും പ്രവാസികള്‍ക്കും ലോക കപ്പില്‍ പങ്കെടുക്കാന്‍ ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും പ്രധാനപ്പെട്ട എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്ക് യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററുമായി 911 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

എല്ലാ ഗുണഭോക്താക്കള്‍ക്കും ഏകീകൃത പ്ളാറ്റ്ഫോമായ ഹിയര്‍ വിഫോര്‍ യു ഡോട്ട് എസ്.എ (https://www.hereforyou-sa.com/) എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. രാജ്യത്തിനകത്ത് നിന്ന് ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകര്‍ക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഇത് വഴി നല്‍കുകയാണ് ലക്ഷ്യമിടുന്നത്.

Content Highlights: Qatar, fifa world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented