Photo: twitter.com
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ സമയത്ത് ഖത്തറില്‍ പോയവര്‍ക്ക് സന്തോഷ വാര്‍ത്ത. ഒരു വര്‍ഷം കൂടി നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഖത്തറില്‍ പോകാം. ഹയാ കാര്‍ഡ് ഉള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള കാലാവധി ആഭ്യന്തര മന്ത്രാലയം നീട്ടി.
അടുത്ത വര്‍ഷം ജനുവരി 24 വരെ ഖത്തര്‍ സന്ദര്‍ശിക്കാനാണ് പുതിയ അനുമതി. എപ്പോള്‍ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഖത്തറില്‍ പോകാം. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. മാത്രമല്ല, മൂന്നു പേരെ കൂടെ കൂട്ടുകയും ചെയ്യാം.
കുടുംബാംഗങ്ങളേയോ കൂട്ടുകാരെയോ കൂടെ കൂട്ടാമെന്ന് ഉത്തരവില്‍ പറയുന്നു.
നിലവില്‍ ഹയാകാര്‍ഡിന്റെ കാലാവധി ഈമാസം 23ന് അവസാനിച്ചതായി ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്. പ്രവേശനത്തിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ലെങ്കിലും ചില നിബന്ധനകള്‍ ബാധകമാണ്.
നിബന്ധനകള്‍
- ഹോട്ടല്‍ ബുക്കിംഗിന്റേയോ മറ്റ് താമസ സൗകര്യങ്ങളുടേയോ വിവരങ്ങള്‍ ഹയാ പോര്‍ട്ടില്‍ വ്യക്തമാക്കണം. കുടുബാംഗങ്ങള്‍ക്ക് ഒപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ താമസിക്കാം. എന്നാല്‍, ആ വിവരങ്ങളും പോര്‍ട്ടലില്‍ വ്യക്തമാക്കണം.
- ഖത്തറില്‍ എത്തുമ്പോള്‍ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് മൂന്നുമാസം കാലാവധി ഉണ്ടായിരിക്കണം.
- ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നിര്‍ബന്ധമാണ്.
- മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം.
Content Highlights: Qatar extends Hayya Card validity for visitors until January 2024
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..