ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
മനാമ:ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ ഇന്ത്യൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സമർപ്പൺ@108' എന്ന സംഗീത പരിപാടി മാർച്ച് 20 നു വൈകിട്ട് 7.30 ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ഗായകരായ തിരുവനന്തപുരം പദ്മകുമാർ, ആദിത്യ, ദേവാനന്ദ് എന്നിവർ നയിക്കുന്ന സംഗീത പരിപാടിക്ക് ശേഷം ഡിന്നറും ഉണ്ടായിരിക്കും. നാനൂറോളം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ മന്ത്രാലയങ്ങളിൽനിന്നടക്കമുള്ള ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കും,. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ധനസമാഹരണത്തിനായി നടത്തുന്ന പരിപാടിയിലേക്കുള്ള പ്രവേശനം 25 ദിനാർ ടിക്കറ്റ് മുഖേനയായിരിക്കും.
പത്തു പേർക്കുള്ള ടേബിൾ ബുക്ക് ചെയ്യുന്നതിന് 250 ദിനാർ ആണ് നിരക്ക്. വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് കെ എം ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്, ഇവന്റ്‌റ് കൺവീനർ എബ്രഹാം ജോൺ, അജി ഭാസി, സനൽകുമാർ മുത്തുവേൽ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 39427425 എന്ന നമ്പറിൽ പ്രസിഡണ്ട് കെ എം ചെറിയനെയോ 34330835 എന്ന നമ്പറിൽ ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥിനെയോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: qatar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..