ഖത്തര്‍ രൂപീകരണ യോഗവും ലോകകപ്പ് ഐക്യ ദാര്‍ഢ്യ സംഗമവുമായി കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ


.

ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്തു കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ - ഖത്തര്‍- രൂപീകരണ യോഗവും ലോകകപ്പ് ഐക്യദാര്‍ഢ്യ സംഗമവും 14 ഒക്ടോബര്‍ വെള്ളി വൈകീട്ട് മുംതസ പാര്‍ക്കില്‍ വെച്ച് നടന്നു. ഖത്തറിലെ മുഴുവന്‍ കിഴുപ്പിള്ളിക്കര നിവാസികളും പങ്കെടുത്ത സ്‌നേഹ സംഗമത്തില്‍ 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിജാസ് പോട്ടയില്‍ പ്രസിഡന്റ്, ഷാജഹാന്‍ വലിയകത്ത് - ജനറല്‍ സെക്രട്ടറി, ഷെറിന്‍ സിഎ - ഫിനാന്‍സ് സെക്രട്ടറി , ലിഷില്‍ ജോഷി, മോഹനന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷജീര്‍ കല്ലുംകടവ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സന്തോഷ് (പി ആര്‍ അഡ്മിന്‍ സെക്രട്ടറി), അബീഷ് ആദം (വെല്‍ഫെയര്‍ സെക്രട്ടറി), അഫ്‌സല്‍ കല്ലുംകടവ് (സ്‌പോര്‍ട്‌സ് സെക്രട്ടറി), പൂജ രാജേഷ് (അഡ്മിന്‍ & മീഡിയ സെക്രട്ടറി) എന്നിവരെ കൂടാതെ 5 പേര്‍ അടങ്ങുന്ന എക്‌സികുട്ടീവ് മെംബര്‍മാരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. സംഘടനക്ക് കീഴില്‍ വനിതാ കൂട്ടായ്മയും നിലവില്‍ വന്നു.

ഉപദേശക സമിതി : സിദ്ധിഖ് കല്ലുംകടവ് (ചെയര്‍മാന്‍), പ്രകാശ് (അമ്പു) വൈസ് ചെയര്‍മാന്‍, അജിമോന്‍ കണ്‍വീനര്‍, ഉപദേശക സമിതി അംഗങ്ങള്‍: മന്‍സൂര്‍ , അന്‍സാരി ഇക്ബാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. ലോകകപ്പ് ഐക്യദാര്‍ഢ്യ സംഗമം ഷഫീര്‍ കൊറിയ - പെരിങ്ങോട്ടുകര (ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒഫീഷ്യല്‍ ഡിസൈനര്‍) ഉദ്ഘാടനം ചെയ്തു. അന്‍സാരി ഇക്ബാല്‍, ഹിജാസ്, ഷജീര്‍ എന്നിവര്‍ സംസാരിച്ചു. സംഘടന ലോഗോ പ്രകാശനം: സിദ്ധിക്ക് പൂവാം പറമ്പില്‍, ഷാജഹാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ഉദ്ഘാടന സ്‌പെഷ്യല്‍ സപ്ലിമെന്റ പ്രകാശനം: അജിമോന്‍, മന്‍സൂര്‍ & ഹിജാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണ ഉദ്ഘാടനം : പ്രകാശ്, അബീഷ്, ഷെറിന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. പ്രിവിലേജ് കാര്‍ഡ് വിതരണ ഉദ്ഘാടനം സന്തോഷ്, റഷീദ്, ലിഷില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. അറുപതോളം അംഗംങ്ങള്‍ പങ്കെടുത്ത സ്‌നേഹസംഗമത്തില്‍ ഷാജഹാന്‍ സ്വാഗതവും നന്ദിയും പറഞ്ഞു.



Content Highlights: Qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented