.
ദോഹ: ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഖത്തര്‍ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് കൊച്ചിയില്‍ പ്രകാശനം ചെയ്തു. ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐദി ഊദ് ഗ്ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് ആദ്യ പ്രതി നല്‍കി എന്‍. ആര്‍.ഐ.കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.
സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
വാല്‍മാക്സ് ട്രേഡിംഗ് സി.ഇ.ഒ. ശംസുദ്ധീന്‍ എടവണ്ണ, ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ.വിനോദ് കുമാര്‍, യു.ആര്‍.എഫ്. ചീഫ് എഡിറ്റര്‍ ഡോ.സുനില്‍ ജോസഫ്, എന്‍.ആര്‍.ഐ. കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ.ഗ്ളോബല്‍ ബഷീര്‍ അരിമ്പ്ര, ഹൈദറാബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം. മുഹമ്മദ് റിയാസ്, സെലിബ്രിറ്റി കോച്ച് ഡോ.ലിസി ഷാജഹാന്‍, ബ്രൈറ്റ് മെന്‍ വെന്‍ച്വേര്‍സ് ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍, സി.ഇ.ഒ. ഉബൈദ് എടവണ്ണ, ആഗോള വാര്‍ത്ത എഡിറ്റര്‍ മുജീബ് റഹ്‌മാന്‍ കരിയാടന്‍ ഡോ.ആലു കെ. മുഹമ്മദ്, അഡ്വ.ലേഖ, സത്താര്‍ ആവിക്കര എന്നിവര്‍ സംസാരിച്ചു.
പെരുന്നാള്‍ നിലാവ് അടുത്ത ആഴ്ച ദുബൈയിലും പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
Content Highlights: perunnal nilavu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..