.
പെരുന്നാള്‍ദിനം ആഘോഷിക്കാനാവാതെ ജോലി ചേയ്യേണ്ടിവരുന്നവര്‍ക്കും ബാച്ചിലര്‍ റൂമിലും മറ്റും കഴിയുന്നവരിലേക്കും നടുമുറ്റം പെരുന്നാള്‍ സ്‌നേഹപ്പൊതിയെത്തിച്ചു. ആയിരത്തഞ്ഞൂറോളം സ്‌നേഹപ്പൊതികളാണ് കള്‍ച്ചറല്‍ ഫോറത്തിന്റെ സഹകരണത്തോടെ ഹോസ്പിറ്റലില്‍ കഴിയുന്ന നിര്‍ധന രോഗികള്‍, ഗ്രോസറി, പെട്രോള്‍ പമ്പ്, സലൂണ്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് എത്തിച്ചത്.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. വീടകങ്ങളില്‍ തയ്യാറാക്കിയതിലൊരു പങ്ക് ഉച്ച ഭക്ഷണത്തിന് എത്തിച്ച് നല്‍കി ആഘോഷാവസരങ്ങളില്‍ അവരെ കൂടി ചേര്‍ത്ത് പിടിക്കുന്ന നടുമുറ്റത്തിന്റെ ഈ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി മുനീഷ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് വിനോദ് നായര്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.സി.സി സെക്രട്ടറി അബ്രഹാം കണ്ടത്തില്‍ ജോസഫ്, നടുമുറ്റം കോഡിനേറ്റര്‍ ലത ടീച്ചര്‍ തുടങ്ങിയവര്‍ സസാരിച്ചു. നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി ആമുഖപ്രഭാഷണം നടത്തി. ജോളി ജോസഫ് നന്ദിയും പറഞ്ഞു. നടുമുറ്റം സെക്രട്ടറിമാരായ സകീന അബ്ദുല്ല, ഫാത്തിമ തസ്നീം, ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്, അജീന, നടുമുറ്റം പ്രവര്‍ത്തകരായ മേരി, ജുമാന, സഹല, ഗ്രീഷ്മ, സിജി പുഷ്‌കിന്‍, ഉഷാകുമാരി, വാഹിദ നസീര്‍, നജിയ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: nadumutam, perunnal, kit, distribution


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..