ലൂമിനസ് 2022 സംഗമം


ലൂമിനസ് 2022 സംഗമത്തിൽ നിന്ന്

ദോഹ : ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ മനുഷ്യന് വഴി കാണിക്കുന്ന വെളിച്ചമാണ് ഖുര്‍ആന്‍ എന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ.എന്‍.സുലൈമാന്‍ മദനി അഭിപ്രായപ്പെട്ടു. 'ലൂമിനസ് 2022' എന്ന പേരില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വെളിച്ചം പഠിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വെളിച്ചം പഠന പദ്ധതിയുടെ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ''ഖുര്‍ആനിന്റെ മാനവിക മുഖം' എന്ന വിഷയത്തില്‍ ഡോക്ടര്‍ താജ് ആലുവയും 'ഖുര്‍ആന്‍ മനുഷ്യനോട് സംവദിക്കുന്നു' എന്ന വിഷയത്തില്‍ അബ്ദുല്‍ നാസര്‍ നദ് വിയും 'പുതുതലമുറയുടെ ഖുര്‍ആന്‍ വായന' എന്ന വിഷയത്തില്‍ ഫാത്തിമ ഹിബയും 'ഖുര്‍ആന്‍ വിജ്ഞാന വിസ്മയം' എന്ന വിഷയത്തില്‍ ഡോക്ടര്‍ ജാബിര്‍ അമാനിയും പ്രഭാഷണങ്ങള്‍ നടത്തി.

വെളിച്ചം മോഡ്യൂള്‍ 3 വിജയികളായവര്‍ക്കും 22-മത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കും ദോഹ മേഖല കമ്മിറ്റി നടത്തിയ വാട്‌സ്ആപ്പ് ഖുര്‍ആന്‍ പാരായണ, ക്വിസ് മത്സരവിജയികള്‍ക്കും യൂണിറ്റി ജനറല്‍ കണ്‍വീനര്‍ ഖലീല്‍ എ. പി. സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഐസിസി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, സിറാജ് ഇരിട്ടി, സൈനബ അന്‍വാരിയ്യ തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്ലാമിക് സ്റ്റഡി സെന്റര്‍ തുമാമ, മദീന ഖലീഫ, സീഡ്‌സ് ഓണ്‍ലൈന്‍ അക്കാദമി മദ്രസകളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ പരിപാടിക്ക് ആകര്‍ഷണമേകി.

Content Highlights: Luminous 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented