നരബലി; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം - ക്യു.കെ.ഐ.സി.


Photo: Facebook.com/qatarkeralaislahicenter

ദോഹ: കേരള മന:സാക്ഷിയെ ഞെട്ടിച്ച തിരുവല്ല ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഈ സംഭവം കേരളത്തിനാകമാനം അപമാനമാണ്. ഞെട്ടലോടെയല്ലാതെ ഈ വര്‍ത്ത ശ്രവിക്കാനാവില്ല. ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അവയവ മാഫിയകളുടെ കരങ്ങള്‍ കൂടി ഉണ്ടായേക്കാമെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന നിലക്ക് ഇതും അന്വേഷണ പരിധിയിലുള്‍പ്പെടുത്തി സംശയ ദുരീകരണമുണ്ടാക്കണമെന്നും പ്രമേയം കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക മോഹങ്ങള്‍, ലഹരി, വഴിവിട്ട ലൈംഗികത എന്നിവയുടെ സംയോജനം മനുഷ്യരെ മൃഗങ്ങളെക്കാള്‍ അധപതിപ്പിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമാണിതെല്ലാമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സ്വലാഹി, മുജീബ് റഹ്‌മാന്‍ മിശ്കാത്തി, മുഹമ്മദലി മൂടാടി, സെലു അബൂബക്കര്‍, ഫൈസല്‍ സലഫി, ഉസ്മാന്‍ വിളയൂര്‍, ശബീറലി അത്തോളി എന്നിവര്‍ സംസാരിച്ചു.

Content Highlights: human sacrifice Criminals should be punished qkic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented