.
ദോഹ : ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോൾ ബൂട്ടിന് ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ (ഐ സി സി) വെച്ച് നടന്ന പരിപാടി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിൻകർ ഷൻക്പാൽ ഉദ്ഘാടം ചെയ്തു. ലോകകപ്പ് കാലത്ത് ഇന്തോ-അറബ് ബന്ധം ശക്തമാക്കാൻ ഈ ഒരു ഉദ്യമത്തിലൂടെ ഇന്ത്യൻ കമ്മ്യൂണിക്ക് സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണൽ, ഇന്ത്യൻ കൾച്ചറൽ സെന്ററിനെയും (ഐ സി സി) കത്താറ ഡിപ്ലോമസിയെയും ഒപ്പം മറ്റു സാമൂഹ്യ സാംസ്കാരിക സംഘടനകളെയും ഒരുമിച്ച് നിർത്തി ഇത്തരമൊരു വലിയ പദ്ധതി സാധൂകരിച്ചതിൽ ഏറെ അഭിമാനമുണ്ട്. ഇന്ത്യക്കാരുടെ യശസ്സുയർത്തുന്ന ഇത്തരം ക്രിയാത്മകമായ പദ്ധതികൾ കൊണ്ടുവരാൻ നമ്മുടെ സംഘടനകൾക്ക് ഇനിയും സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോക്കസ് ഇന്റർനാഷണൽ സി ഇ ഒ ഷമീർ വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ സി സി പ്രസിഡണ്ട് പി എൻ ബാബുരാജൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇന്ത്യന്‍ എംബസി, ഐ സി സി, ഐ സി ബി എഫ് ഭാരവാഹികളെയും കൂടാതെ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പ്രമുഖ കാര്‍ട്ടൂണ്സ്റ്റും നിരവധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമായ എം ദിലീഫ് ആണ് പതിനേഴ് അടി നീളവും ഏഴ് അടി ഉയരവുമുള്ള ബൂട്ട് നിര്‍മ്മിച്ചിരുന്നത്. ഇന്ത്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലോകകപ്പ് സമയത്ത് കത്താറ കള്‍ച്ചറല്‍ വില്ലേജ്, ലാ സിഗാലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനായി വെച്ചിരുന്നു. ഉദ്ഘാടന ദിനം മുതല്‍ നടന്നുവന്ന വിവിധങ്ങളായ സാംസ്കാരിക ആഘോഷ പരിപാടികളില്‍ പങ്കാളികളാവുകയും പ്രായോജകരാവുകയും ചെയ്ത സംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി), ഐമാക്സ് ഗോള്‍ഡ്- ഇന്ത്യ, റിയാദ മെഡിക്കല്‍ സെന്‍റര്‍, ലാ സിഗാലെ ഹോട്ടൽ, റേഡിയോ സുനോ, എൻ ബി കെ ടൂർസ് ആൻഡ് ട്രാവൽസ്, ഫൈവ് പോയിന്‍റ് എന്നിവര്‍ക്കായുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഖത്തർ ഇന്ത്യൻ സ്റ്റുഡന്റ്സ് ക്ലബ്ബ്, ബ്രാഡ്ഫോർഡ് ലേർണിംഗ് ഗ്ലോബൽ - യൂ.എ.ഇ, ക്യൂ ഐ ഐ സി, എം ജി എം, ഖത്തര്‍ മഞ്ഞപ്പട, ഫോക്കസ് ലേഡീസ്, ഇന്‍സൈറ്റ് ഖത്തര്‍, ഇന്ത്യന്‍ വുമന്‍സ് അസോസിയേഷന്‍, കര്‍ണാടക സംഘ ഖത്തര്‍, പാലക്കാടന്‍ നാട്ടരങ്ങ് ഖത്തര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്, രാജസ്ഥാന്‍ പരിവാര്‍ ഖത്തര്‍, കേരള വുമന്‍സ് ഇനിഷ്യേറ്റീവ് ഖത്തര്‍, ഖത്തര്‍ തമിള്‍ മഗളിയാര്‍ മറ്റും, എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍, നോബിള്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ചാലിയാര്‍ ദോഹ തുടങ്ങിയവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യൻ സി ഒ ഒ അമീർ ഷാജി സ്വാഗതവും സി എഫ് ഒ സഫീറുസ്സലാം നന്ദിയും പറഞ്ഞ പരിപാടിയിൽ ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ടിന്റെ നിർമ്മാണവും ചരിത്ര നിമിഷങ്ങളും അടങ്ങിയ വീഡിയോ പ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചു.
Content Highlights: Guinness World Record certificates were distributed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..