ഗോള്‍ സോക്കര്‍ കപ്പ്, ബ്രസീല്‍ ഫാന്‍സ് ജേതാക്കള്‍


.

ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫാന്‍സുകള്‍ക്കായുള്ള സോക്കര്‍ കപ്പ് മത്സരത്തില്‍ ബിദ എഫ് സിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ നേടി ഖത്തറിലെ ബ്രസീല്‍ ടീം ആരാധകരുടെ കൂട്ടായ്മയായ ബ്രസീല്‍ ഫാന്‍സ് ഖത്തര്‍ ജേതാക്കളായി. ഗോള്‍ സോക്കര്‍ എന്ന പേരില്‍ പതിനാറ് ടീമുകള്‍ മാറ്റുരച്ച മത്സരം മുസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് രണ്ട് ദിവസങ്ങളിലായാണ് നടന്നത്. പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ റിയാദ മെഡിക്കല്‍ സെന്ററാണ്. ലൂസേര്‍സ് ഫൈനല്‍ മത്സരത്തില്‍ ബില്‍ ഗാനിം ബോയ്‌സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്‌പൈക്കേര്‍സ് എഫ് സി മൂന്നാം സ്ഥാനം നേടി. അര്‍ജന്റീന ഫാന്‍സ്, എപ്പാക്ക് എഫ് സി, ആല്‍ഫ എഫ് സി, സോക്കര്‍ ബോയ്‌സ്, റോവേര്‍സ് എഫ് സി, ഒലേ എഫ് സി, ഫ്രൈഡേ എഫ് സി, ആസ്റ്റ് കോ എഫ് സി, ഡിഫന്റേര്‍സ് എഫ് സി, ഓര്‍ബിറ്റ് എഫ് സി, വൈകിംങ്‌സ് എഫ് സി, ന്യൂട്ടണ്‍ എഫ് സി എന്നിവരാണ് പങ്കെടുത്ത മറ്റു ടീമുകള്‍.

ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, ഫോക്കസ് ഇന്റര്‍നാഷണല്‍ ഇവന്റ് മാനേജര്‍ അസ്‌കര്‍ റഹ്‌മാന്‍ എന്നിവര്‍ വിതരണം ചെയ്തു. വിജയികള്‍ക്കായുള്ള കാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും റേഡിയോ സുനോ ആര്‍ ജെ വിനു, മിയമിയ മാര്‍ക്കറ്റിംങ് എക്‌സിക്യൂട്ടീവ് കെല്‍വിന്‍, കാലിക്കറ്റ് നോട്ട്ബുക്ക് മാനേജര്‍ റിനീഷ്, മൊമന്റം മീഡിയ മാനേജര്‍ സഹീര്‍ എന്നിവരും വിജയികള്‍ക്കും റഫറിമാര്‍ക്കുമുള്ള മെഡലുകള്‍ റിയാദ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.കലാം, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ മാര്‍ക്കറ്റിംങ് മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, എച്ച് ആര്‍ മാനേജര്‍ ഫായിസ് എളയോടന്‍, ഫോക്കസ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംങ് മാനേജര്‍ താജുദ്ദീന്‍ മുല്ലവീടന്‍ എന്നിവരും വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ബ്രസീല്‍ ഫാന്‍സ് താരം റഈസിനുള്ള ബെസ്റ്റ് പ്ലേയര്‍ ട്രോഫി ഫൈവ് പോയിന്റ് എന്റര്‍ടൈന്‍മെന്റ് ഡയറക്ടര്‍ സിബി സമ്മാനിച്ചു.ഫാന്‍സുകളും ഫുഡ്‌ബോളിനെ ഇഷ്ടപ്പെടുന്നവരുമായ കാണികളുടെ പങ്കാളിത്തം, സംഘാടന മികവ്, കഴിവുറ്റ വളണ്ടിയര്‍മാരുടെ നേതൃത്വം, പ്രൊഫഷണല്‍ റഫറിമാരുടെ നിയന്ത്രണം, ഖത്തറിലെ അറിയപ്പെടുന്ന കളിക്കാരുടെയും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ വിശിഷ്ടാതിഥികളുടെയും സാന്നിധ്യം എന്നിവ കൊണ്ട് മത്സര പരിപാടികള്‍ ശ്രദ്ധേയമായി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുറഊഫ് കൊണ്ടോട്ടി, ക്യൂഐഐസി പ്രസിഡന്റ് കെ.എന്‍ സുലൈമാന്‍ മദനി, ഫോക്കസ് ഇന്റര്‍നാഷണല്‍ സിഇഒ ഷമീര്‍ വലിയവീട്ടില്‍, അഡൈ്വസറി ചെയര്‍മാന്‍ ഡോ.നിഷാന്‍ പുരയില്‍, ക്യൂ ഐ എഫ് പ്രതിനിധി നിസ്താര്‍ പട്ടേല്‍, അല്‍മുഫ്ത റെന്റ് എ കാര്‍ എം ഡി സിയാദ് ഉസ്മാന്‍, റേഡിയോ സുനോ എം ഡി അമീര്‍ അലി തുടങ്ങി പ്രമുഖര്‍ വ്യത്യസ്ത സെഷനുകളിലായി പങ്കെടുത്തു.

പരിപാടിക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സിഎഫ്ഒ സഫീറുസ്സലാം, സ്‌പോര്‍ട്‌സ് മാനേജര്‍ അനീസ് സി ഹനീഫ്, ഇവന്റ് മാനേജര്‍ മൊയ്ദീന്‍ ഷാ, ക്യൂ എ ക്യൂ സി മാനേജര്‍ റാഷിക് ബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്മിന്‍ മാനേജര്‍ അമീനുര്‍റഹ്‌മാന്‍ എ എസ്, ഡെപ്യൂട്ടി സി ഇ ഒ നാസര്‍ ടി പി, മിദ് ലാജ് ലത്തീഫ്, ആശിക് ബേപ്പൂര്‍, യുസുഫ് ബിന്‍ മഹ്‌മൂദ്, സജീര്‍ പുനത്തില്‍, മുസ്തഫ തിരുവങ്ങൂര്‍, അസ്ഹര്‍ നൊച്ചാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Content Highlights: goaaal soccer cup, Doha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented