തിരുവല്ലയിൽ നിന്നും ഖത്തറിൽ എത്തിയവർക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ഖത്തർ ചാപ്റ്റർ(ഫോട്ടാ) സ്വീകരണം നൽകുന്നു
ദോഹ: ഫിഫാ ലോകകപ്പ് 2022 ഫുട്‌ബോള്‍ മാമാങ്കം നേരില്‍ കാണുന്നതിനായി തിരുവല്ലയില്‍ നിന്നും ഖത്തറില്‍ എത്തിയവര്‍ക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ഖത്തര്‍ ചാപ്റ്റര്‍(ഫോട്ടാ) സ്വീകരണം നല്‍കി. മിഡ് മാക്കിലുള്ള കാലിക്കറ്റ് നോട്ട് ബുക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഫോട്ടാ പ്രസിഡന്റ് ജിജി ജോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ കൂടുതല്‍ ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും, കേരള ഫുട്‌ബോളിനെ കൂടുതൽ ഉന്നതിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു. തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, റെജി കെ ബേബി നന്ദിയും പറഞ്ഞു. ക്രിസ് തോമസ് (മലയാള മനോരമ മുന്‍ യുണിറ്റ് ചീഫ്), അഡ്വ. സുധീഷ് വെന്‍പാല (പുരോഗമന കലാ സാഹിത്യ സംഘം, പത്തനംതിട്ട ജില്ലാ സെക്രട്ടറി), ഡോ. റജിനോള്‍ഡ വര്‍ഗീസ് (കെ.എഫ്.എ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്), പ്രൊഫ. മാത്യു എം. ടി (റിട്ട. പ്രൊഫ. പത്തനംതിട്ട കാതോലികറ്റ് കോളേജ്), ജോണ്‍ സി എബ്രഹാം (പ്രവാസി കേരള കോണ്‍ഗ്രസ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍), എന്നിവര്‍ പ്രസംഗിച്ചു.
ഖത്തര്‍ ഫിഫാ ലോകകപ്പ് മത്സരങ്ങള്‍ക്കു കാണികളാകാന്‍ നാട്ടില്‍ നിന്നു ദോഹയിലെത്തിയ ഫോട്ടയുടെ മുന്‍ അംഗങ്ങളായ ബാബു വര്‍ഗീസ്, കുര്യന്‍ നാടാവള്ളില്‍, പി. ജെ. കുരുവിള എന്നിവരെ മീറ്റിംഗില്‍ ആദരിച്ചു.
Content Highlights: friends of thiruvalla qatar chapter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..