'നെഞ്ചും കൊണ്ടെ':ഖത്തര്‍ മലയാളികളുടെ ഫിഫ ലോകകപ്പ് ട്രിബ്യൂട്ട് സോങ്


.

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ഖത്തര്‍ മലയാളികളുടെ സംഗീത സമ്മാനം. ''നെഞ്ചും കൊണ്ടെ'' എന്ന പേരിലാണ് ആല്‍ബം. റമീസ് അസീസ് സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം ജാസി ഗിഫ്റ്റ് ആണ്.

ഒക്ടോബര്‍ 27ന് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ 2022 പേരുടെ സമൂഹമാധ്യമ അക്കൗണ്ട് വഴി ''സൊറ പറച്ചില്‍'' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തിറക്കിയത്. ആല്‍ബം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നു.



സാമൂഹിക മാധ്യമങ്ങളില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ അജ്മല്‍ ഖാന്‍, കരീം ടൈം, ജോമി ജോണ്‍, എയ്ഞ്ചല്‍ റോഷന്‍, സന ഷാകിര്‍, വിഷ്ണു വസുന്ദര്‍, നാജിര്‍ മുഹമ്മദ്, ഹഫീസ് അഷ്റഫ്, ആര്‍. ജെ തുഷാര, നിഷീദ മുഹമ്മദ്, മുഹമ്മദ് അബ്ദുള്‍ ജലീല്‍, ഫൈസല്‍ അരിക്കട്ടയില്‍ എന്നിവരാണ് ആല്‍ബത്തിലെ അഭിനേതാക്കള്‍.

ഹാദിയ എം. കെ (പ്രൊഡ്യൂസര്‍), ജുനൈദ് മുഹമ്മദ് (മ്യൂസിക് ഡയറക്ടര്‍), വൈശാഖ് (ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി), ജയശങ്കര്‍ & ജിന്‍ഷാദ് ഗുരുവായൂര്‍ (ചീഫ് അസോസിയേറ്റ് ഡയറക്‌റ്റേഴ്സ്),ആരിഫ് ബക്കര്‍ (ക്രീയേറ്റീവ് ഡയറക്ടര്‍), നിയാസ് യൂസഫ് (പ്രോജക്റ്റ് ഡിസൈനര്‍), ഹാരി പ്രസാദ് (ഗാനരചയിതാവ്), ജയശങ്കര്‍ (എഡിറ്റര്‍), ആരിഫ് ബക്കര്‍ (അനിമേഷന്‍ & വിഎഫ്എക്‌സ്), ഷഫീഖ് & വിഷ്ണു സുധാകരന്‍ (കൊറിയോഗ്രഫി), എബിന്‍ ഫിലിപ്പ് (കളറിസ്റ്റ്), റെസ്നി അസീസ്, മൈമുന മൊയ്ദു & അസ്ര ഷുക്കൂര്‍ (വസ്ത്രം), നൂറ മുഹമ്മദ് റാഫി (മേക്കപ്പ്), സുനില്‍ ഹസ്സന്‍ (ക്രീയേറ്റീവ് സപ്പോര്‍ട്ട്), അര്‍ജുന്‍ അച്യുത് (അസോസിയേറ്റ് ഡയറക്ടര്‍), ജിജേഷ് കൊടക്കല്‍ & രതീഷ് ഫ്രെയിം ഹണ്ടര്‍ (അസോസിയേറ്റ് ക്യാമറാമാന്‍), ഷംനാസ് സുലൈമാന്‍ (അസിസ്റ്റന്റ് ക്യാമറാമാന്‍), റെജി ജോണ്‍ (ഗഫര്‍), ഫൈസല്‍ അരിക്കട്ടയില്‍ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ലബീബ് തണലൂര്‍ (പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍), ഫഹീം അബ്ദുള്‍ സലാം (പ്രൊഡക്ഷന്‍ അസോസിയേറ്റ്), ദീപേഷ് & ബിജു കോഴിക്കോട് (ആര്‍ട്ട്), അഗസ്റ്റിന്‍ ചാക്കോ (ബിഹൈന്‍ഡ് ദി സീന്‍), റൈറ്റ് ബ്രെയിന്‍ സിന്‍ഡ്രോം (ലൈന്‍ പ്രൊഡ്യൂസര്‍), അഖില്‍ & രാഖി രാകേഷ് (സ്റ്റില്‍സ്) തുടങ്ങിയവരാണ് ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Content Highlights: fifa world cup tribute song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented