കുടിയേറ്റ തൊഴിലാളികളെ ആരാധകരായി പോസ് ചെയ്യാന്‍ ഉപയോഗിച്ചിട്ടില്ല, ആരോപണം തള്ളി നാസര്‍ അല്‍ ഖാതര്‍


ജാഫറലി പാലക്കോട്

ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാതർ

ദോഹ: ലോകകപ്പ് പൊലിമ വര്‍ധിപ്പിക്കുവാന്‍ ടൂര്‍ണമെന്റ് കാണുവാന്‍ പണത്തിന് പകരമായി സംഘാടകര്‍ പ്രവാസി ഫുട്ബോള്‍ ആരാധകരെ ഉപയോഗിക്കുന്നുവെന്ന ചില പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണങ്ങളെ അപലപിച്ച് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ ഖാതര്‍. ഖത്തറില്‍ ലോകകപ്പ് ആരംഭിക്കുവാന്‍ ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെയാണ് ആരോപണം ഉയര്‍ന്നത്.

കുടിയേറ്റ തൊഴിലാളികളെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരാധകരായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചില ഇംഗ്ലീഷ്, ഫ്രഞ്ച് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും, 2022 ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നതും അപകീര്‍ത്തിപ്പെടുത്താനുമുള്ള പുതിയ ശ്രമമാണിതെന്നും ഈ ആരോപണങ്ങളെ കുറിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് (ക്യുഎന്‍എ) സംസാരിച്ച അല്‍ ഖാതര്‍ പറഞ്ഞു.ലോകകപ്പിന് ആതിഥേയത്വം വഹിക്കുവാനുള്ള യോഗ്യത ഖത്തര്‍ നേടിയത് മുതല്‍, ഈ ടൂര്‍ണമെന്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഖത്തര്‍ അസാധാരണമായ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും ഇത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാകുമെന്നും അല്‍ ഖതര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ താമസിക്കുന്ന ഒരു കൂട്ടം ആളുകളെ ഇകഴ്ത്തുന്നത് നിരസിച്ചതായി അല്‍ ഖാതര്‍ സ്ഥിരീകരിച്ചു. അവരില്‍ ചിലര്‍ 30 വര്‍ഷത്തിലേറെയായി ഖത്തറില്‍ താമസിക്കുന്നുണ്ടെന്ന് ക്യുഎന്‍എയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ അല്‍ ഖതര്‍ ചൂണ്ടിക്കാട്ടി.

'ഇതുവരെ 3.1 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. ടിക്കറ്റെടുത്ത് ലോകകപ്പ് മത്സരങ്ങള്‍ കാണുന്ന ആരാധകരെ ഇകഴ്ത്തുകയും, ശമ്പളമുള്ള തൊഴിലാളികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്. ഫുട്ബോളിനെക്കുറിച്ച് ഖത്തര്‍ നിവാസികള്‍ വളരെ ആവേശഭരിതരാണെന്ന് അല്‍ ഖതര്‍ പറഞ്ഞു.
'ഖത്തര്‍ 2022 ലോകകപ്പ്'' എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു ടൂര്‍ണമെന്റാണെന്നും ഖത്തറിനെയും അവിടുത്തെ ജനങ്ങളെയും (പൗരന്മാരെയും താമസക്കാരെയും) ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ പ്രദേശത്തെയും അത് പ്രതിനിധീകരിക്കുന്നു'വെന്നും ഖത്തറിലെ എല്ലാ നിവാസികള്‍ക്കും അയച്ച സന്ദേശത്തില്‍ അല്‍ ഖതര്‍ പറഞ്ഞു.

അറബ് മേഖലയിലും മിഡില്‍ ഈസ്റ്റിലും നടക്കുന്ന ആദ്യ പതിപ്പായി ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഞായറാഴ്ചയാണ് ആരംഭിക്കുക. ഖത്തര്‍ ദേശീയ ടീം ഇക്വഡോറിനെതിരെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ മാറ്റുരക്കും.

ഖത്തറിനെ തുരങ്കം വയ്ക്കാനും അതിന്റെ കഴിവുകളെയും ഒരു അറബ്-മുസ്ലിം രാജ്യത്ത് ആദ്യമായി ലോകകപ്പ് സംഘടിപ്പിക്കാന്‍ അവര്‍ വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളെയും ചോദ്യം ചെയ്യാനുള്ള ശ്രമത്തില്‍ വ്യാജ കെട്ടുകഥകളുടെ പ്രചാരണങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നത് ശ്രദ്ധേയമാണ്. വിദ്വേഷം ഉണര്‍ത്തുകയും, സത്യവിരുദ്ധവും ന്യായീകരണങ്ങളില്ലാത്തതും രാജ്യത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന വംശീയത വളര്‍ത്തുന്ന ആരോപണങ്ങള്‍ ഖത്തറിനെതിരെ കെട്ടിച്ചമച്ച് ഹീനമായ പ്രചാരണങ്ങള്‍ നടത്തുന്നത് അടുത്തിടെ പതിവായിട്ടുണ്ട്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 തുറന്നുകാട്ടപ്പെടുന്നത് ബൗദ്ധികവും മാധ്യമ ഭീകരതയും ഖത്തറില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള അറബ് തലമുറകളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് ഇഷ്ടപ്പെടാത്ത ചില പാര്‍ട്ടികളുടെ വംശീയ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ള മനഃശ്ശാസ്ത്രപരമായ യുദ്ധവുമാണ്.

Content Highlights: Fifa World cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented