.
ദോഹ: ഫിഫയുടെ ബെസ്റ്റ് ഫാന്‍ ലീഡര്‍ അവാര്‍ഡിനര്‍ഹരായി രണ്ട് മലയാളികള്‍. മലപ്പുറം സ്വദേശി ജാമിര്‍ വലിയമണ്ണിലിനും കോഴിക്കോട് സ്വദേശി സഫീര്‍ റഹ്മാനുമാണ് ഫിഫയുടെ അവാര്‍ഡ് നേടിയത്.
അവാര്‍ഡ് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കമ്മ്യൂണിക്കേഷന്‍ ആന്റ് മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിമ അല്‍നു ഐമിയില്നിന്നും ഇരുവരും ഏറ്റുവാങ്ങി. ജാമിര്‍ വലിയമണ്ണിലിന് ഇന്റര്‍നാഷണല്‍ വിഭാഗം മികച്ച ഫാന്‍ ലീഡര്‍ അവാര്‍ഡും സഫീര്‍ റഹ്മാന് പ്രാദേശിക തലത്തിലെ ഫാന്‍ ലീഡര്‍ അവാര്‍ഡുമാണ് ലഭിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്ബോള്‍ വേദികളില്‍ ആരാധകര്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ജാമിര്‍ 7 വര്‍ഷമായി യു.എ.ഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്. ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥനായ സഫീര്‍ റഹ്മാന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയാണ്. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗമാണ് സഫീര്‍.
--
Content Highlights: fifa best fan leader award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..