.
ദോഹ. ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂളിനുളള ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് മീഡിയ പ്ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി. പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ.ബി.ആര്‍.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ.രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും തമിഴ്‌നാട് മുന്‍ ജഡ്ജുമായ ഡോ.കെ.വെങ്കിടേശന്‍, തമിഴ് നാട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സമ്പത്ത് കുമാര്‍ ഐ.എ.എസ്, യൂണിവേര്‍സിറ്റി ഡയറക്ടര്‍ വലര്‍മതി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കാണ് പുരസ്‌കാരം. നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുരസ്‌കാരവും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സ്വന്തമാക്കിയിരുന്നു.
2007 മുതല്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ. ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കുള്ള യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അവാര്‍ഡ് നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 17 വര്‍ഷമായി ഖത്തറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് പ്രോത്സാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ്.
Content Highlights: Dr.APJ Abdul Kalam innovation award


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..