ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് ആരവത്തിലലിഞ്ഞ് വാഖ് ഫാന്‍ഡോം'22


.

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിന് സ്വാഗതമോതി വാഴക്കാട് അസോയിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച റെയാഡ മെഡിക്കല്‍ സെന്റര്‍ വാഖ് ഫാന്‍ഡോം'22 ഫാന്‍സ് ചാപ്യന്‍സ് ട്രോഫി ശ്രദ്ധേയമായി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി തുടര്‍ച്ചയായി ടൂര്ണമെന്റുകള്‍ക്ക് സംഘടിപ്പിച്ചു വരുന്ന ജീവകാരുണ്യ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ വാഖിന്റെ നേതൃത്വത്തില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ഫാന്‍സ് ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ടൂര്‍ണമെന്റിന്റെ വാശിയേറിയ കലാശ പോരാട്ടത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിന് ഖത്തര്‍ ഫാന്‍സ് ക്ലബ്ബിനെ പരാജയപ്പെടുത്തി ക്രയോഷ്യ ഫാന്‍സ് ക്ലബ്ബ് ചാമ്പ്യന്മാരായി.

ക്രൊയേഷ്യ ഫാന്‍സ് താരം മൗസിഫിനെ മികച്ച കളിക്കാരനായും ഖത്തര്‍ ഫാന്‍സ് താരം അന്‍ഷിഫിനെ മികച്ച ഗോള്‍ കീപ്പറായും തെരെഞ്ഞെടുത്തു. ദോഹയിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ടന്ന പരിപാടിയോടനുബന്ധിച്ച് വാഖിന്റെ നേതൃത്വത്തില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ കൊടികള്‍ ഉയര്‍ത്തി നടത്തിയ ഫാന്‍സ് പരേഡ് വര്‍ണാഭമായി.

റെയാഡ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒ. ജംഷീര്‍ ഹംസ ഫാന്‍ പരേഡിന് ഫ്‌ളാഗ് ഓഫ് ചെയ്ത ഫാന്‍സ് പരേഡില്‍ കേരളത്തില്‍നിന്ന് സൈക്കിള്‍ മാര്‍ഗം ലണ്ടനിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുന്ന ഫായിസ് അലിക്ക്, വാഖിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വാഖ് പ്രസിഡന്റ് നിയാസ് കാവുങ്ങലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് ടൂര്‍ണമെന്റ് ഔദോഗികമായി ഉത്ഘാടനം ചെയ്തു . ജനറല്‍ സെക്രട്ടറി ജൈസല്‍ എളമരം സ്വാഗതവും കണ്‍വീനര്‍ സുഹൈല്‍ കെ നന്ദിയും പറഞ്ഞു

Content Highlights: doha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented