ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി കള്‍ച്ചറല്‍ ഫോറം


Photo: Special arrangement

ദോഹ: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഐക്യദാര്‍ഢ്യവും'''കളിയും പറച്ചിലും'' പരിപാടി സംഘടിപ്പിച്ചു.

ലോകകപ്പിന് വേദിയാകുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തറെങ്കിലും, ലോകകപ്പിനെ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ വലിയ ഒരുക്കങ്ങള്‍ സ്വീകരിക്കുകയും വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്ത മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് കള്‍ച്ചറല്‍ ഫോറം ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.



കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വഹദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഡോ. അബ്ദുല്‍ വാസിഹ് മുഖ്യാതിഥിയായി. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മജീദലി, ജില്ലാ ജനറല്‍ സെക്രട്ടറി നിഹാസ്, എന്നിവര്‍ സംസാരിച്ചു. വൈ. പ്രസിഡന്റ് സന നസീം ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിന്റെ കൊളാഷ് എക്‌സിബിഷന്‍ നടത്തി. വൈ. പ്രസിഡന്റ് അലി ഹസന്‍, കായിക വിഭാഗം സെക്രട്ടറി എന്‍.പി സലീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Content Highlights: cultrural forum thrissur program at qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented