കത്താറയില്‍ 'ബിഗ് ബൂട്ട്' പ്രദര്‍ശനത്തിന് തുടക്കം


.

ദോഹ: ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് പ്രദര്‍ശനത്തിന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കം. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഖത്തര്‍ വേദിയാകുമ്പോള്‍ ഖത്തറിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റിയായ ഇന്ത്യ നല്‍കുന്ന സമ്മാനമാണ് 'ബിഗ്ബൂട്ട്'

കതാറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലാണ് 'ബിഗ്ബൂട്ട'് അനാച്ഛാദനം ചെയ്തത്.



ഖത്തറിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയായ കതാറയില്‍ വെച്ച് നടക്കുന്ന പ്രദര്‍ശന പരിപാടിയില്‍ കതാറ പബ്ലിക് ഡിപ്ലോമസി സി. ഇ. ഒ. ദാര്‍വിഷ് അഹ്‌മദ് അല്‍ ഷെബാനി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) പ്രസിഡണ്ട് പി. എന്‍ ബാബുരാജന്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ബിഗ്ബൂട്ടിന്റെ ക്യൂറേറ്ററുമായ എം. ദിലീഫ്, ഫോക്കസ് ഇന്റര്‍നാഷണല്‍ സി. ഇ. ഒ. ഷമീര്‍ വലിയവീട്ടില്‍ തുടങ്ങി ഖത്തറിലെ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.


Content Highlights: Big boot exhibition at Katara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


Shashi Tharoor

2 min

തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതി ശുപാര്‍ശ, മറ്റ് അജണ്ടയുണ്ടോ എന്ന് നിരീക്ഷിച്ച് നേതൃത്വം

Nov 26, 2022

Most Commented