അഷ്റഫ് ചിറക്കൽ
തിരൂര്‍: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി അംഗമായി അഷ്‌റഫ് ചിറക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരൂര്‍ സ്വദേശിയും ഖത്തറിലെ റീജന്‍സി ഗ്രൂപ്പിന്റെ ഗ്രാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയുടെയും ഇമാറ ഹെല്‍ത്ത് കെയറിന്റെയും റീജിണല്‍ ഡയരക്ടറുമായ അഷ്‌റഫ് ചിറക്കലാണ് ഐ.സി.സി ഉപദേശ സമിതി അംഗമായി നിയോഗിക്കപ്പെട്ടത്.
ഇദ്ദേഹം ബിസിനസ് മേഖലയിലും സാമൂഹിക സാംസ്‌കാരിക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്നു.അഷ്‌റഫ് ചിറക്കല്‍ കഴിഞ്ഞ നാലു വര്‍ഷമായി ടീം തിരൂര്‍ ഖത്തറിന്റെ പ്രസിഡന്റാണ്.
കഴിഞ്ഞ 12 വര്‍ഷമായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചു വരുന്നു.ഇന്ത്യയില്‍ നിന്ന് ഏഴംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമിതി ചെയര്‍മാന്‍ സതീഷ് ഗോപാലകൃഷ്ണപിള്ളയാണ്.ഇന്ത്യന്‍ എംബസി മുഖേനയും ഖത്തറിലെ തന്റെ വ്യക്തിപരമായ അനുഭവസമ്പത്ത് ഉപയോഗിച്ചും ഖത്തറിലെ മലയാളികള്‍ക്ക് പ്രയാസങ്ങളുണ്ടാകുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ഈ പദവിയില്‍ഏറെ സന്തോഷിക്കുന്നുവെന്നും അഷ്‌റഫ് ചിറക്കല്‍ പറഞ്ഞു.
Content Highlights: ashraf chirakkal qatar indian cultural centere
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..