ലോക പുകയില വിരുദ്ധ ദിനത്തിൽ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി പ്രവർത്തകർ പ്ലക്കാർഡുകളുമായി
ദോഹ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനങ്ങളുള്ള ഒരു ദുരന്തമായി പുകവലി മാറിയിരിക്കുന്നുവെന്നും ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു.
വൈജ്ഞാനിക വിസ്‌പോടനം തീര്‍ക്കുന്ന സമ്മര്‍ദ്ധങ്ങളും അനിശ്ചിതത്വങ്ങളും കൗമാരക്കാരേയും മുതിര്‍ന്നവരേയും മാനസിക സംഘര്‍ഷങ്ങളിലേക്കാണ് പലപ്പോഴും നയിക്കുന്നത്. ഈ സംഘര്‍ഷങ്ങലും സമ്മര്‍ദ്ധങ്ങളും ക്രിയാത്മകമായ രീതിയില്‍ കൈകാര്യം ചെയ്യാനാവാതെ വരുമ്പോഴാണ് പലരും ലഹരിയില്‍ അഭയം തേടുന്നതെന്ന് ആന്‍ി സ്‌മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു. മാനസിക സമ്മര്‍ദ്ധങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് ആരംഭിക്കുന്ന പല ശീലങ്ങളും സമ്മര്‍ദ്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ആരോഗ്യപരവും സാമൂഹികവുമായ ബോധവല്‍ക്കരണവും കൗണ്‍സിലിംഗുകളുമൊക്കെ ഈ രംഗത്ത് കൂടുതലായി നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുകവലി ഒരു സാമൂഹ്യ തിന്മയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും കനത്ത വെല്ലുവിളിയാണെന്നും ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത ആന്‍ി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി പറഞ്ഞു.
ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിന പ്രമേയമായി ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല' എന്ന ആശയം വളരെ പ്രസക്തമാണ്. ലോകത്ത് മതിയായ ഭക്ഷണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധി അനുദിനം രൂക്ഷമാകുമ്പോള്‍ സമൂഹത്തെ കാര്‍ന്നു തിന്നുന്ന പുകയില കൃഷികള്‍ അവസാനിപ്പിച്ച് ജനസഞ്ചയങ്ങള്‍ക്ക് ആരോഗ്യം പകരുന്ന ഭക്ഷ്യവിഭവങ്ങളുടെ കൃഷി പ്രോല്‍സാഹിപ്പിക്കണമെന്നാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നത്.
പുകവലി പോലെ തന്നെ വേപിംഗ് പോലെയുള്ള ഹാബിറ്റുകളും കൗമാരക്കാരില്‍ വളരുന്നുവെന്നത് അത്യന്തം ആശങ്കാജനകമാണെന്നും സമൂഹം വളരെ ജാഗ്രത പുലര്‍കത്തണമെന്നും മെഡ് ടെക് കോര്‍പറേഷന്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അഖ്ദര്‍ കുദല്‍ ഉദ്ബോധിപ്പിച്ചു.
മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഡോ. എം.പി. ഷാഫി ഹാജി, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ലോക കേരള സഭ അംഗവും ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എഞ്ചിനിയേര്‍സ് ഫോറം പ്രസിഡണ്ട് മിബു ജോസ്, പ്രവാസി ഭാരതി വൈസ് പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ്, മെന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ കമ്മറ്റി ചെയര്‍മാനും മാപ്പിളകലാ അക്കാദമി പ്രസിഡണ്ടുമായ മുത്തലിബ് മട്ടന്നുര്‍, കുവാഖ് പ്രസിഡണ്ട് നൗഷാദ് അബു, ഐ.സി.സി യൂത്ത് വിംഗ് പ്രതിനിധി അബ്ദുല്ല പൊയില്‍ ,പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ. സിമി പോള്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ ഫെസിലിറ്റീസ് കോര്‍ഡിനേറ്റര്‍ ഷൈജു.ടി.കെ, അധ്യാപികയും കലാകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ലിജി അബ്ദുല്ല , ദോഹ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് ബിലാല്‍ ഹരിപ്പാട്, അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷഫീഖ് ഹുദവി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ.ജോണ്‍ , ഗ്രന്ഥകാരിയും കൗണ്‍സിലറുമായ ഡോ. ഹന്ന മൊയ്തീന്‍, മെഡ് ടെക് കോര്‍പറേഷന്‍ ലൈഫ് സയന്‍സ് വിഭാഗം മേധാവി രെശ് വിന്‍ അഷ്റഫ് , ഡയറക്ടര്‍ ഹാഫിസ് ഹസന്‍ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സ്ഥാപകനും സി.ഇ.ഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, ഫൗസിയ അക്ബര്‍, അമീന്‍ സിദ്ധീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: Anti-smoking awareness programs are gaining importance


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..