വാട്ടര്‍ ഡ്രമ്മും വാട്ടര്‍ ബോട്ടിലുംകൊണ്ടൊരു ഫുട്ബോള്‍ ഗാനം 


'പന്ത്രണ്ടാമൻ' സംഗീത ആൽബം | Photo: Screen grab from YouTube / Kismath vision

ദോഹ: ലോകകപ്പ് ആവേശത്തോടൊപ്പം വ്യത്യസ്തതയോടെ പുറത്തിറങ്ങിയ സംഗീത ആല്‍ബം വൈറലാകുന്നു. വാള്‍ട്ടര്‍ മിറ്റി മീഡിയ പുറത്തിറക്കിയ 'പന്ത്രണ്ടാമന്‍' കിസ്മത് വിഷന്‍ യൂട്യൂബ് ചാനലിലൂടെയാണ് ഇറങ്ങിയത്.

ഉപയോഗശേഷം വലിച്ചെറിയുന്ന കുപ്പികളും വാട്ടര്‍ ഡ്രമ്മും കുട്ടികള്‍ക്കായുള്ള മങ്കി ഡ്രമ്മുമെല്ലാമാണ് വാദ്യോപകരണങ്ങളായി ഗാനത്തിലുള്ളത്. ഇലക്ട്രോണിക് വാദ്യോപകരണങ്ങളുടെ ഒരു സഹായവുമില്ലാതെ പൂര്‍ണ്ണമായും തനത് നാട്ടുവാദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു റിക്കോര്‍ഡിങ് പൂര്‍ത്തിയാക്കി പുറത്തിറക്കിയ ആദ്യ ലോകകപ്പ് ഫുട്ബോള്‍ ഗാനമാണ് 'പന്ത്രണ്ടാമന്‍'.

ഇഴാറ, തുടി, തകില്‍, വടി ചിലമ്പ്, മരം, ദര്‍ബുക്ക(അറബിക്), ദഫ്(അറബിക്), കൊമ്പ്, കുഴല്‍, കുഴി താളം അങ്ങനെ ഇരുപത്തൊന്നോളം നാട്ടുവാദ്യങ്ങളാണ് ഗാനത്തിലുപയോഗിച്ചിരിക്കുന്നത്.


നാടന്‍പാട്ടിന്റെ വിവിധ ശീലുകളിലൂടെ അവതരിപ്പിച്ച 'പന്ത്രണ്ടാമന'് വേണ്ടി വരികള്‍ എഴുതി സംവിധാനം നിര്‍വഹിച്ചത് രാഹുല്‍ കല്ലിങ്ങല്‍ ആണ്. പൂര്‍ണ്ണമായും ഖത്തറിലാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍: ഇര്‍ഷാദ് ഒറ്റത്തറ, വീഡിയോ എഡിറ്റിങ്: ഇമ്പാക്റ്റ് മീഡിയ, റെക്കോര്‍ഡിങ്: വേവ് സ്റ്റുഡിയോ, മിക്‌സിങ്: സനൂപ് ഹൃദയനാഥ്, മാസ്റ്ററിറിങ്: ഷിജു എടിയത്തേരില്‍.

Content Highlights: 12th man musical album, qatar, fifa worldcup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented