.
മസ്‌കത്ത്: ഇന്ന് മസ്‌കത്തില്‍ നടന്ന ലോകത്തിലെത്തന്നെ അതികഠിനമായ കായിക പരീക്ഷണങ്ങളിലൊന്നായ 'അയണ്‍മാന്‍ ട്രയാത്തലോണ്‍' ലക്ഷ്യം കൈവരിച്ച് ആലുവ സ്വദേശി രൂപ്‌സണ്‍ സേവിയര്‍.
ഇടവേളകളില്ലാതെ സ്വിമ്മിങ്, സൈക്ലിങ്, റണ്ണിങ് എന്നിവ നിശ്ചിത സമയത്തില്‍ ചെയ്തുതീര്‍ക്കുന്നവരാണ് ഇതില്‍ വിജയിക്കുക. വേള്‍ഡ് ട്രയാത്തലോണ്‍ കോര്‍പറേഷനാണ് ഇന്ന് ഒമാനില്‍ അയണ്‍മാന്‍ 70.3 മത്സരം സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം കായികതാരങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ കടലിലൂടെ 1.9 കിലോമീറ്റര്‍ നീന്തല്‍, 90 കിലോമീറ്റര്‍ സൈക്കിള്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം എന്നിവ എട്ടുമണിക്കൂര്‍ 15 മിനിറ്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്നവരാണ് വിജയിക്കുന്നത്. എന്നാല്‍ രൂപ്സണ്‍ ഇത് 6 മണിക്കൂര്‍ 42 മിനിറ്റ് 29 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി മിന്നുന്ന വിജയം നേടി.
കഴിഞ്ഞ 17 വര്‍ഷമായി ഒമാനില്‍ ജോലിചെയ്യുന്ന രൂപ്സണ്‍ ടോട്ടല്‍ എംപവര്‍ എന്ന കമ്പനിയിലെ നെറ്റ്വര്‍ക്ക് ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റാണ്. ആലുവ നസ്റത്ത് റോഡില്‍ ആസാദ് ലൈനില്‍ താമസിക്കുന്ന എന്‍.ടി. സേവിയാറിന്റെയും ലിസി സേവ്യാറിന്റെയും മകനാണ്.
Content Highlights: roopson xavier news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..