.
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വലിയ പ്രവാസി കൃഷിക്കൂട്ടായ്മയായ ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ എട്ടാമത് വിളവെടുപ്പുത്സവം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബര്‍ക്കയിലുള്ള ഹല്‍ബാന്‍ ഫാമില്‍ വെച്ച് നടന്നു. കേരള ഗവണ്‍മെന്റിന്റെ നെല്‍കൃഷിക്കുള്ള മികച്ച കര്‍ഷക അവാര്‍ഡ് ജേതാവായ പ്രശസ്ത സിനിമ സീരിയല്‍ നടന്‍ കൃഷ്ണപ്രസാദായിരുന്നു മുഖ്യാതിഥി.
നാട്ടിലെ കാര്‍ഷിക സമൃദ്ധിയുടെ നല്ലോര്‍മകള്‍ വിളിച്ചോതുന്ന തരത്തില്‍ ഒരു മുഴുവന്‍ ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികളോടെ നടത്തിയ വിളവെടുപ്പുത്സവം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കുലച്ചു നില്‍ക്കുന്ന വാഴകളും, ചെന്തെങ്ങിന്‍ കുലകളും കുരുത്തോല പന്തലും എല്ലാം നാട്ടിലെ കാര്‍ഷികോത്സവത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു. ഒമാന്‍ കൃഷിക്കൂട്ടം അംഗങ്ങളുടെ തോട്ടങ്ങളില്‍ നിന്ന് വിളവെടുത്ത പച്ചക്കറികളുടെ പ്രദര്‍ശനവും വിളവെടുക്കാന്‍ പാകമായ പച്ചക്കറികള്‍ നിറഞ്ഞ ചെടികളും കുളിര്‍മയേകുന്ന കാഴ്ചയായിരുന്നു. നാടന്‍ പെട്ടിക്കടകളും വിവിധയിനം സ്റ്റാളുകളും ഉത്സവപ്രതീതിയുണര്‍ത്തി. ഉറിയടി, വടംവലി തുടങ്ങി കാര്‍ഷികോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പലവിധ മത്സരങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറി.
മസ്‌കറ്റിലെ നാടന്‍പാട്ട് കൂട്ടായ്മയായ ഞാറ്റുവേലക്കൂട്ടം അവതപ്പിച്ച നാടന്‍ പാട്ട് പരിപാടിക്ക് മികവേകി. ഒമാന്‍ കൃഷിക്കൂട്ടം അഡ്മിന്‍ ഷൈജു വേതോട്ടില്‍ അധ്യക്ഷത വഹിച്ചു. ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്പൈസസ് എം.ഡി. അഷ്റഫ് ആശംസ പറഞ്ഞു. ഒമാന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക/കര്‍ഷകന്‍ അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു. മസ്‌ക്കറ്റ് ഏരിയയില്‍ വിജില സെല്‍വനോസ് പോട്ട് കാറ്റഗറിയിലും സാനിയ ലൂക്മാന്‍ സോയില്‍ കാറ്റഗറിയിലും ജേതാക്കളായി. സോഹാര്‍ ഏരിയയില്‍ ബിജു കെ പോള്‍, രമ്യ ദ്യുപിന്‍, ബുറൈമിയില്‍ ടീന സുവര്‍ണന്‍ എന്നിവരും അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഒമാനില്‍ മുന്തിരിക്കൃഷിയുടെ സാധ്യതകള്‍ തെളിയിച്ച സുനി ശ്യാമിനെ കൃഷ്ണപ്രസാദ് പൊന്നാട അണിയണിയിച്ച് ആദരിച്ചു. സുനിയുടെ കൃഷിരീതികളെപ്പറ്റി ഇ.എം. അഷ്‌റഫ് എഴുതിയ 'അറേബ്യന്‍മണ്ണിലെ മലയാളി കര്‍ഷകര്‍' എന്ന പുസ്തകം വിശിഷ്ടാതിഥിക്ക് കൈമാറി. സന്തോഷ് വര്‍ഗീസ് സ്വാഗതവും ഷഹനാസ് അഷ്റഫ് നന്ദിയും പറഞ്ഞു.
Content Highlights: oman pravasi news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..