.
ലോകത്തിലെ തന്നെ കഠിനവും, കീഴടക്കാന്‍ ഏറെക്കുറെ അസാധ്യവുമെന്നു കരുതുന്ന അള്‍ട്രാ റണ്‍ 250 ല്‍ ലക്ഷ്യം കൈവരിച്ചുകൊണ്ട് കൊല്ലം സദേശി സുഭാഷ് ആഞ്ചലോസ്. ഇറ്റലിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന മനോഹരമായ 'കോമോ' തടാകത്തിനു ചുറ്റും തൊണ്ണൂറു മണിക്കൂര്‍ നേരംകൊണ്ട് 250 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ സുഭാഷ് എടുത്തത് 78 മണിക്കൂറും, ഇരുപത്തിരണ്ടു മിനിറ്റും ഇരുപത്തിയൊന്ന് സെക്കന്റുമാണ്. ഒമാനില്‍ നിന്നും സുഭാഷിന് പുറമെ ഇറാനി സ്വദേശിയായ സോഹേരെയും ലക്ഷ്യം നേടി. സോഹേരെ 70 മണിക്കൂറും, 56 മിനിറ്റും 51 സെക്കന്‍ഡ് കൊണ്ടുമാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ലെക്കോയിലെ പിയാസ കപ്പുച്ചിനിയില്‍ നിന്ന് മെയ് 10 ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച മത്സരം അതിമനോഹര തടാകമായ 'കോമോയെ 'ചുറ്റിയുള്ള അതികഠിനവും, സാഹസികവുമായ ഒന്നാണ്. 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ 13,342 മീറ്റര്‍ എലിവേഷനും ഉണ്ട്, മാത്രമല്ല താഴ്വരകള്‍, പുരാതന അതിര്‍ത്തികള്‍, ഗ്രാമങ്ങള്‍, യുദ്ധഭൂമികള്‍ എന്നിവ താണ്ടിക്കൊണ്ട് പ്രൊഫഷണല്‍ അത്ലറ്റുകള്‍ക്ക് മാത്രം സാധ്യമാകുന്ന ഒരു കായിക മത്സരമാണ് 'അള്‍ട്രാ റണ്‍ 250.' കൃത്യമായ റൂട്ടുകള്‍ അടയാളപ്പെടുത്തതിനാല്‍ മത്സരാര്‍ത്ഥികളെ ജിപിഎസ് വഴിയാണ് സംഘാടകര്‍ പിന്തുടരുന്നതും, അവരുടെ ട്രാക്കുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതും. തൊണ്ണൂറു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള സമയത്തിനുള്ളില്‍ തന്നെ ഭക്ഷണം, വിശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വളരെ പരിമിതമായ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. നിരവധി സാഹസിക അത്ലറ്റിക്ക് മത്സരങ്ങളില്‍ പങ്കെടുക്കുകയും ലക്ഷ്യം കൈവരിക്കുകയും ചെയ്തിട്ടുള്ള സുഭാഷ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ നടന്ന 'ഹിമാം അള്‍ട്രാ 110' എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ള വ്യക്തിയാണ്. 'ജീവിതത്തില്‍ നേടിയ ഏറ്റവും വലിയ നേട്ടം എന്നതിലുപരി മാനസികവും, ശാരീരികവുമായി നേരിട്ട വെല്ലുവിളികളെ കീഴടക്കുന്ന ആവേശം വാക്കുകള്‍ക്കതീതമാണെന്ന് സുഭാഷ് ആഞ്ചലോസ് ' ലൈഫ് ഇന്‍ ഒമാനോട് പറഞ്ഞു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഒമാനിലുള്ള സുഭാഷ് റൂവി മുംതാസ് ഏരിയയില്‍ ആണ് താമസം. ഭാര്യ സിസി, മക്കള്‍ കെവിന്‍ നെവിന്‍.
Content Highlights: oman news, subash


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..