.
മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മത്സരിച്ച ആറ് മലയാളി സ്ഥാനാര്‍ഥികളില്‍ മൂന്ന് പേര്‍ക്ക് അഭിമാനകരമായ വിജയം. പി.ടി.കെ ഷമീര്‍, പി.പി.നിതീഷ് കുമാര്‍, കൃഷ്ണേന്ദു എന്നിവരാണ് ജയിച്ച മലയാളികള്‍. ഇവര്‍ക്ക് പുറമെ നിലവിലെ ബോര്‍ഡ് ചെയര്മാന് ശിവകുമാര്‍ മാണിക്യം, ബോര്‍ഡ് അംഗം സല്മാന് എന്നിവരും വിജയിച്ചു.
പി.ടി.കെ. ഷെമീറിന് 540 വോട്ടും കൃഷ്ണേന്ദുവിന് 410 വോട്ടും നിതീഷിന് 402 വോട്ടും ലഭിച്ചു. അതേസമയം ഏറ്റവും അധികം വോട്ടുകള്‍ ലഭിച്ചത് നിലവിലെ ബോര്‍ഡ് അംഗം കൂടിയായ സല്‍മാനാണ്. സല്മാന് 616 വോട്ടുകള്‍ ലഭിച്ചു. നിലവിലെ ബോര്‍ഡ് ചെയര്മാന് ശിവകുമാര്‍ മാണിക്യത്തിന് 344 വോട്ടുകളും ലഭിച്ചു.
മറ്റ് മലയാളി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ സജി ഉതുപ്പാന് 213, സിജു തോമസ് 68, അജയ് രാജ് 10 എന്നിങ്ങനെയാണ്. ആകെയുള്ള 4963 വോട്ടുകളില്‍ 3356 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 67.6% മാണ് പോളിങ് ശതമാനം. 66 വോട്ടുകള്‍ അസാധുവായി. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു പോളിങ്.
ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലെ പ്രധാന ഹാളില്‍ പത്തു ബൂത്തുകളിലാണ് പോളിങ് നടന്നത്. രാവിലെ തന്നെ നിരവധി രക്ഷിതാക്കള്‍ വോട്ടു ചെയ്യാനായി എത്തിയിരുന്നു. 15 അംഗ ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് പേര്‍ക്ക് പുറമെ എംബസി നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് പേരുള്‍പ്പടെ 15 പേരാണ് ഇന്ത്യന്‍ സ്കൂള്‍ ബി.ഒ.ഡി അംഗങ്ങള്‍. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ് പിന്നീട് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തി.
Content Highlights: oman indian school board election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..