ഒമാനില്‍ ഏഴ് കിലോയുടെ ഒരു ചക്ക ലേലം ചെയ്തത് കാല്‍ ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക്‌


1 min read
Read later
Print
Share

ചക്ക ലേലത്തിൽനിന്ന്‌

മസ്‌കറ്റ്: ഒമാനില്‍ നിന്നും വ്യത്യസ്തമായ ഒരു ചക്ക ലേലത്തിന്റെ കഥ. ഒമാനില്‍ ഒരു ചക്ക ലേലം ചെയ്തത് നൂറ്റിപ്പത് ഒമാനി റിയാലിന്. നമ്മള്‍ ചാവക്കാട്ടുകാര്‍ ഒമാന്‍ ചാപ്റ്റര്‍ ഈദ് വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മഹര്‍ജാന്‍ ചാവക്കാട് 2023 പരിപാടിയിലാണ് കാല്‍ ലക്ഷം രൂപയുടെ ചക്കലേലം നടന്നത്.

സംഘടനയുടെ പ്രസിഡന്റ് വി.സി. സുബ്രഹ്മണ്യന്റെ ഭാര്യ രാജി നാട്ടില്‍ നിന്നും കൊണ്ടുവന്ന ചക്കയാണ് മണത്തല സ്വദേശി ഗിരീഷ് ഉയര്‍ന്ന തുകക്ക് ലേലത്തിലൂടെ സ്വന്തമാക്കിയത്. തുക ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പരിപാടിയില്‍ കേരള തനിമ നിലനിര്‍ത്തികൊണ്ടുള്ള സദ്യയും, വ്യത്യസ്തമായ താളമേളങ്ങളോടെ തിച്ചൂര്‍ സുരേന്ദ്രന്‍ ആശാനും, മനോഹരന്‍ ഗുരുവായൂരും സംഘവും ചേര്‍ന്ന് നടത്തിയ പഞ്ചവാദ്യം, ശിങ്കാരിമേളവും കൂടി ആയപ്പോള്‍ ഒമാനിലുള്ള ചാവക്കാട്ടുകാര്‍ ഉത്സവ ലഹരിയിലായിരുന്നു.

സുബിന്‍ സുധാകരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉത്സവത്തിന് മീഡിയ കോ- ഓഡിനേറ്റര്‍ മുഹമ്മദ് യാസീന്‍ ഒരുമനയൂര്‍, അബ്ദുല്‍ അസീസ്, ഷാജിവന്‍, മനോജ് നെരിയബിള്ളി, ഇല്ല്യാസ് ബാവു, നസീര്‍ ഒരുമനയൂര്‍, ബാബു തെക്കന്‍, മന്‍സൂര്‍ അക്ബര്‍, രാജീവ് റ്റി.ടി, സനോജ്, ശിഹാബുദ്ദീന്‍ അഹമ്മദ്, ഫൈസല്‍ വലിയകത്ത്, ഫാരിസ് ഹംസ, സോപാനം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒമാന്‍ ചാപ്റ്റര്‍ ട്രഷറര്‍ ആഷിക്ക് മുഹമ്മദ്കുട്ടി കഴിഞ്ഞ കാലയളവിലെ കണക്കുകള്‍ അവതരിപ്പിച്ച്, പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി അറിയിച്ച് ഉത്സവത്തിന് കൊടിയിറങ്ങി.

Content Highlights: oman indian jack fruit nammal chavakkattukar auction

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
oman worke rule violation

1 min

 ഒമാനില്‍ തൊഴില്‍നിയമം ലംഖിച്ചതിന് 34 പ്രവാസി തൊഴിലാളികളെ മന്ത്രാലയം അറസ്റ്റ് ചെയ്തു

Sep 4, 2023


rakesh joshi

1 min

മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി രാഖേഷ് ജോഷി ചുമതലയേറ്റു

Sep 22, 2023


milad

1 min

മീലാദ് ക്യാമ്പയിന് തുടക്കം

Sep 18, 2023


Most Commented