സംഘാടകരുടെ പത്രസമ്മേളനം
മസ്‌കറ്റ്: മെയ് 5, 6 തീയതികളിലായി അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ ഉത്സവ വേദിയില്‍ അരങ്ങേറുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 'മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ' എന്ന സന്ദേശത്തില്‍ ഊന്നിക്കൊണ്ടാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്, ഇന്ത്യയില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള കലാ- സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഇന്ത്യയുടെ വൈവിധ്യത്തേയും, കലാ സാംസ്‌കാരിക പാരമ്പര്യത്തെയും ഉള്‍കൊള്ളുന്ന ഈ സംഗമത്തില്‍ ഇന്ത്യയിലെ വിവിധ കലാരൂപങ്ങള്‍ക്ക് ഒപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. നാട്ടില്‍ നിന്നും എത്തുന്ന തൃശൂര്‍ ജനനയനയുടെ ഇരുപതോളം കലാകാരന്മാരോടൊപ്പം കേരള വിഭാഗത്തിന്റെ കലാകാരികളും കലാകാരന്മാരും ഉള്‍പ്പെടെ നാനൂറിലേറെപ്പേര്‍ വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
ഒമാനിലെ പ്രമുഖ ഹ്രസ്വ സിനിമാ നിര്‍മ്മാതാക്കളും ട്രാവല്‍ ഏജന്‍സിയുമായ ജെ.കെ. ഫിലിംസുമായി ചേര്‍ന്ന് മലയാള സിനിമാ രംഗത്ത് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ ഒരു കലാകാരനോ കലാകാരിക്കോ കൈരളി- ജെ.കെ. ഫിലിംസ് അവാര്‍ഡ് എന്ന പേരില്‍ ഈ വര്‍ഷം മുതല്‍ ഐ.സി.എഫ്. വേദിയില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമായിരിക്കും അവാര്‍ഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ രംഗത്തുള്ള ഓമന ഔസേപ്പാണ് പ്രഥമ കൈരളി- ജെ.കെ. ഫിലിംസ് അവാര്‍ഡിന് അര്‍ഹയായത്.
ഇതോടനുബന്ധിച്ചു ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പുറമെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദര്‍ശന മത്സരത്തിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. ഏകദേശം അമ്പതിനായിരത്തിനും, അറുപത്തിനായിരത്തിനും ഇടയ്ക്കുള്ള ജനപങ്കാളിത്തമാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. കേരളാ വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, സംഘാടക സമിതി അംഗങ്ങളായ അഡ്വക്കേറ്റ് ഗിരീഷ്, എം.കെ. അംബുജാക്ഷന്‍, കെ.വി. വിജയന്‍, ഷാഹി സ്‌പൈസസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുള്‍ റഹ്‌മാന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീജിത്ത് എന്നിവരോടൊപ്പം മറ്റ് സംഘാടക സമിതി അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: oman indian community festival


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..