ഒമാൻ കൾചറൽ കോംപ്ലക്‌സ്
മസ്‌കറ്റ്: ഒമാന്‍ കള്‍ചറല്‍ കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് ഒമാന്‍ ടെന്‍ഡര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 400,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കറ്റ്് അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിര്‍വശത്താ യിട്ടാണ് ഒമാനിലെ ദേശീയ സാംസ്‌കാരിക കേന്ദ്രം ഒരുങ്ങുന്നത്.147.8 ദശലക്ഷം ഒമാനി റിയാലാണ് ഒ.സി.സി യുടെ നിര്‍മ്മാണത്തിനായി അനുവദിച്ചത്. നാഷണല്‍ തിയറ്റര്‍, നാഷണല്‍ ലൈബ്രറി, നാഷണല്‍ ആര്‍ക്കൈവ്സ് എന്നിവയാണ് ഒമാന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉണ്ടാകുക. മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായാണ് ഒ.സി.സി ഒരുങ്ങുന്നത്.
1,000 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന ഓഡിറ്റോറിയവും 250 പേര്‍ക്ക് ഇരിക്കാവുന്ന ഹാളും ഉള്‍ക്കൊള്ളുന്നതാണ് നാഷണല്‍ തീയറ്റര്‍. നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഏകദേശം 20 കിലോ മീറ്ററില്‍ ഷെല്‍ഫ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. നാഷണല്‍ ആര്‍ക്കൈവ്‌സ് പൊതുജനങ്ങള്‍ക്കായി ഭാഗികമായി തുറന്നിട്ടുണ്ട്. ദേശീയ ലൈബ്രറി 20,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള അഞ്ചുനില കെട്ടിടമായിരിക്കും. ഒമാന്റെ ഭൂതകാലവും വര്‍ത്തമാനവും സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും ഒരു നാഴികക്കല്ല് സൃഷ്ടിക്കുന്നതിനുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ദീര്‍ഘനാളത്തെ ആലോചനയാണ് ഒ.സി.സി എന്ന് മന്ത്രാലയം അറിയിച്ചു.
ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും അറിവും കഴിവും പ്രദാനം ചെയ്യുന്നതിനും സാംസ്‌കാരികവും കലാപരവുമായ നവീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് ദേശീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നത്. ഒമാന്‍ കള്‍ചറല്‍ കോംപ്ലക്സ് പദ്ധതിക്ക് ഇതിനു മുമ്പ് 2014ല്‍ ആദ്യം ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ടെണ്ടര്‍ നടപ്പായില്ല. ഈ പദ്ധതിയാണ് സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
Content Highlights: pravasi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..