.
മസ്കറ്റ്: മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വാർഷിക റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി, ഹരിത സാന്ത്വനം ആറാം ഘട്ടം ചികിത്സാ ധനസഹായം വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നുമുള്ള നിർധനരായ രോഗികൾക്കാണ് തുടർ ചികിത്സക്കുള്ള സാമ്പത്തിക സഹായം നൽകിയത്. ചൊവ്വാഴ്ച കാലത്ത് പാണക്കാട് വെച്ച് നടന്ന പരിപാടിയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ജില്ലാ കെഎംസിസി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.തുടർന്ന് ജില്ലയിലെ 16 മണ്ഡലങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അർഹരായ രോഗികൾക്ക് തുക കൈമാറി.
മുനവ്വറലി ശിഹാബ് തങ്ങൾ, പി ഉബൈദുല്ല എം എൽ എ, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയ നേതാക്കളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. ഡോ. പി എ മുഹമ്മദ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കമ്മിറ്റിയുടെ സ്ഥാപക നേതാവ് സൈദ് ഹാജി പൊന്നാനി സ്വാഗതവും നജീബ് കുനിയിൽ നന്ദിയും പറഞ്ഞു.
Content Highlights: oman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..