.
മസ്കറ്റ്: വ്യത്യസ്തമായ മധുര മാമ്പഴങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ കഴിഞ്ഞദിവസം ആരംഭിച്ച മാംഗോ മാനിയ ഫെസ്റ്റിവൽ 2023 മേയ് 27-ന് അവസാനിക്കും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിൻറെ വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ഒമാനിലെ ഉപഭോക്താക്കൾക്ക് ലഭിച്ച സുവർണ്ണ അവസരമാണ് മംഗോ മാനിയ.
ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സൈലൻസി അമിത് നാരങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു. എല്ലാ വർഷവും ലുലു ഈ പരിപാടി നടത്താറുണ്ട്.
ഇന്ത്യ, യമൻ, തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടമാല, മെക്‌സികോ, കെനിയ, യുഗാണ്ട, ഒമാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 60-ലധികം മാമ്പഴങ്ങളാണ് ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ നിരവധി മാമ്പഴവിഭവങ്ങളും ലുലുവിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മംഗോ ഫെസ്റ്റിവലിൻറെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ലുലു അധികൃതർ അറിയിച്ചു. ബേക്കറി, മധുരപലഹാരങ്ങൾ, അച്ചാറുകൾ എന്നിവയിൽ ചില പ്രത്യേക മാമ്പഴ ട്രീറ്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും.മാംഗോ പ്രിസർവ്‌സ്, പൾപ്പുകൾ, ജ്യൂസുകൾ, ജാം എന്നിവയും പ്രമോഷനിലൂടെ ലഭ്യമാകും.
Content Highlights: oman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..