.
ഒമാൻ: പ്രവാസികളായ എഴുത്തുകാരുടെ തെരഞ്ഞെടുത്ത ചെറുകഥകളും, കവിതകളും ഉൾപ്പെടുത്തി മലയാളം ഒമാൻ ചാപ്റ്റർ പ്രകാശനം ചെയ്ത മണമുള്ള മണലെഴുത്ത് പുസ്തകത്തിന്റെ ഭാഗമായ എഴുത്തുകാരുടെ സംഗമവും ചർച്ചയും സംഘടിപ്പിച്ചു. മസ്‌കറ്റിലെ അസൈബ ഗാർഡൻസിൽ നടന്ന സാഹിത്യസ്നേഹ സംഗമം ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് അംഗം സി എം നജീബ് ഉദ്ഘാടനം ചെയ്തു.
മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ഇന്ത്യൻ സോഷ്യൽ ക്ലബ് സുർ പ്രസിഡന്റ് ഹസ്ബുള്ള മദാരി, മസ്കറ്റ് പഞ്ചവാദ്യ സംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, ബ്ലൂ ബെറീസ് മാനേജിങ് ഡയറക്‌ടർ മുഹമ്മദ് ബഷീർ, ഡോക്‌ടർ രഷ്മി, പിങ്കു അനിൽ എന്നിവർ സംസാരിച്ചു മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അധ്യക്ഷത വഹിച്ച സംഗമത്തിൽ മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും കൾച്ചർ കോഡിനേറ്റർ രാജൻ കോക്കൂരി മറുപടി പ്രസംഗവും നടത്തി.
മണമുള്ള മണലെഴുത്ത് എന്ന് എഴുതിയ കേക്ക് മുറിച്ചുസന്തോഷം പരസ്പരം പകർന്നാണ് സ്നേഹസാഹിത്യസംഗമം സമാപിച്ചത്. അനികുമാർ, ഫൈസൽ ടി.വി.കെ., ശശി തൃക്കരിപ്പൂർ, മനോജ്, സേതു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: oman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..