Photo: Pravasi mail
മസ്കറ്റ്: മസ്കറ്റിലെ കൊടക്കല്‍ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മസ്കറ്റ് കൊടക്കല്‍ മഹല്ല് കൂട്ടായ്മയുടെ സംഗമം സംഘടിപ്പിച്ചു. ബര്‍ക്ക ഫാമില്‍ നടന്ന പരിപാടിയില്‍ മരുതോങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി അലി, അടുക്കത് മഹല്ല് സെക്രട്ടറി കെ പി അന്ദ്രു എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.
യോഗത്തില്‍ ടി.പി മജീദ് അധ്യക്ഷത വഹിച്ചു. ടി.പി നൗഫല്‍ സ്വാഗതം പറഞ്ഞു. പി.കെ ഫൈസല്‍, കെ.ഒ ഫസല്‍, അനസുദ്ധീന്, കെ പി ജാസിം, കെ ഓ സഫീര്‍, പാലക്കുനി അഷറഫ്, ടി പി ഹാരിസ്, സഫ്വാന് കൊടക്കല്‍, സി വി നാസര്‍, ടി പി അഹമ്മദ് ഹാജി, സി പി മുഹമ്മദ്, മുനീര്‍ കെ പി , അസിസ് , സമീര്‍ പുളയുള്ളതില്‍ എന്നിവര്‍ പങ്കെടുത്തു
മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊടക്കല്‍ മഹല്ല് നിവാസികളും കുടുംബവും പങ്കെടുത്ത പരിപാടിയില്‍ കമ്പവലി, ഷൂട്ട് ഔട്ട് തുടങ്ങി വിവിധ കലാ കായിക പരിപാടികള്‍ കൂടാതെ സുബൈര്‍ വലകെട്ടാന്‍, സുബൈര്‍ കൊണ്ടോട്ടി എന്നിവരുടെ ഗാനമേളയും അരങ്ങേറി. കെ.ഒ സമീര്‍ നന്ദി പറഞ്ഞു.
Content Highlights: Muscat Kodakkal Mahal organized meet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..