-
അര്‍ഹതപ്പെട്ട മെമ്പര്‍മാരായ ആറ് പേര്‍ക്ക് മസ്‌കറ്റ് കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റിയുടെ റമദാന്‍ റിലീഫ് ഫണ്ട് വിതരണം മസ്‌കറ്റ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി BS ഷാജഹാന്‍ സാഹിബും കോഴിക്കോട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് എ.ആമിന ടീച്ചറും നിര്‍വ്വഹിച്ചു. അല്‍ഖൂദ് ഏരിയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പുള്ള പ്രവര്‍ത്തകരില്‍നിന്ന് ഈ റമദാനില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ആറ് പ്രവര്‍ത്തകര്‍ക്കാണ് സഹായം നല്‍കിയത്.
പലപ്പോഴും പല സഹായങ്ങളും സാധാരണക്കാരായ പ്രവാസികള്‍ക്ക് ലഭിക്കാതെ പോകുന്നു, അവരുടെ വിഷമങ്ങള്‍ ആരും മനസ്സിലാക്കാതെ പോകുന്നു എന്ന ചിന്ത ചര്‍ച്ച ചെയ്ത് സാധാരണക്കാരായ പ്രവാസികളായ കെഎംസിസി മെമ്പര്‍ഷിപ്പുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്കുവേണ്ടി മാത്രമായി അല്‍ഖൂദ് കെഎംസിസി രണ്ടേകാല്‍ ലക്ഷം രൂപയോളം ഈ വര്‍ഷത്തെ റമദാന്‍ റിലീഫിനു വേണ്ടി ഉപയോഗിച്ചത്. ഇവര്‍ക്കുള്ള സഹായങ്ങള്‍ അവരുടെ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്.
ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്‍ കരീം പേരാമ്പ്ര, ഷാജഹാന്‍ തായാട്ട്, അബ്ദുല്‍ ഹക്കീം പാവറട്ടി, ഹമീദ് കുറ്റ്യാടി, ജാബിര്‍ മയ്യില്‍, ഷദാബ് തളിപറമ്പ, ഫസലുറഹ്മാന്‍, സി.വി.എം.ബാവ വേങ്ങര എന്നിവര്‍ സംസാരിച്ചു. ടി.പി. മുനീര്‍ സ്വാഗതവും ഫൈസല്‍ മുണ്ടൂര്‍ നന്ദിയും പറഞ്ഞു.
Content Highlights: muscat kmcc ramzan relief fund


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..