.
മസ്കത്ത്: നിലപാട് കൊണ്ടും ദീര്‍ഘ ദൃഷ്ടികൊണ്ടും നേതാക്കന്മാരെയും അണികളെയും വിസ്മയിപ്പിച്ച നേതാവായിരുന്നു മര്‍ഹൂം പണാറത്ത് കുഞ്ഞിമുഹമ്മദ് സാഹിബെന്ന് മസ്ക്കറ്റ് കെ.എം.സി.സി. നാദാപുരം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.
റൂവി കെ.എം.സി.സി. ഹാളില്‍ നടന്ന പണാറത്ത് അനുസ്മരണ സംഗമം കേന്ദ്ര കമ്മിറ്റി ജ. സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പൊയിക്കര അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ലീഗ് വിരുദ്ധര്‍ ആസൂത്രണം ചെയ്തു കൊണ്ടിരുന്ന രാഷ്ട്രീയക്കെണിയില്‍ വീണു പോകാതിരിക്കാന്‍ പണാറത്ത് സ്വീകരിച്ച നിശ്ചയദാര്‍ഢ്യം നാദാപുരത്തിന്റെ മണ്ണില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെ ജനകീയമാക്കാന്‍ സഹായകമായെന്ന് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ച മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. ഖാലിദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പി.ടി.കെ ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി.
മുഖ്യാതിഥിയായി എത്തിയ ടി.കെ. ഖാലിദ് മാസ്റ്ററെ കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അശ്റഫ് കിണവക്കലും മണ്ഡലം കെ.എം.സി.സി. വൈസ് പ്രസിഡന്റ് നൗഫല്‍ ഉണ്ണികണ്ടിയും ഉപഹാരം നല്കി ആദരിച്ചു. ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരെഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം വരിച്ച പി.ടി.കെ. ഷമീറിനുള്ള മണ്ഡലം കമ്മറ്റിയുടെ ഉപഹാര സമര്‍പ്പണം അഷറഫ് നാദാപുരവും അനസുദ്ധീന് കുറ്റ്യാടിയും ചേര്‍ന്നു കൈമാറി.
അബ്ദുറഹിമാന് ചന്ദ്രിക, അറഫാത്ത് നരിപ്പറ്റ, ഫിറോസ് പരപ്പനങ്ങാടി, എന്നിവര്‍ സംസാരിച്ചു. മണ്ഡലം, ജില്ലാ നേതാക്കളായ കെ.പി. മുനീര്‍ തളീക്കര, അഷ്രഫ് നിടുന്തോള്‍, അനസ് കെ.പി, തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം സെക്രട്ടറി മുഹമ്മദ് വാണിമേല്‍ സ്വാഗതവും, അബ്ദുള്ള പാറക്കടവ് നന്ദിയും പറഞ്ഞു.
Content Highlights: muscat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..