
മസ്കറ്റ്: പ്രവാസി സംസ്കൃതിയുടെ മസ്കറ്റ് ചാപ്റ്റർ 2022 മഹാകവി വെണ്ണിക്കുളം പുരസ്കാരം കെ.ടി. രാജീവിന്. കെ.ടി. രാജീവിന്റെ "വേവുകാലം"എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
5001 രൂപയും, മഹാകവിയുടെ പേരിലുള്ള ശിൽപ്പവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജനുവരി അവസാനവാരം വെണ്ണിക്കുളത്തു നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.
ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ്, പ്രൊഫസർ ഡോ. സജി ചാക്കോ, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഇടുക്കി ജില്ലയിലെ രാജാക്കാട് കൂട്ടാർ സ്വദേശിയാണ് കെ.ടി. രാജീവ്. കവിയും, പത്രപ്രവർത്തകനുമാണ്. സഹ്യാദ്രിയിൽ നിന്നും മടക്കയാത്ര, ഇടുക്കി മണ്ണും മനുഷ്യരും, കാലം സാക്ഷി, പശ്ചിമഘട്ട സംരക്ഷണം അറിഞ്ഞും അറിയേണ്ടതും, അടയാളങ്ങൾ, തുടങ്ങി നിരവധി കൃതികളുടെ ഗ്രന്ഥകർത്താവാണ്.
Content Highlights: Muscat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..