സ്‌നേഹ സംഗമം വീഡിയോ ആൽബം പ്രകാശനം നിർവ്വഹിച്ചു
മസ്‌കറ്റ്: കെ.എം.സി.സി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം 2023 പരിപാടിയുടെ ഭാഗമായി അല്‍ ഖുവൈര്‍ കെഎംസിസി സെക്രട്ടറി സമദ് മച്ചിയത്ത് അണിയിച്ചൊരുക്കിയ വീഡിയോ ആല്‍ബം സ്‌നേഹ സംഗമം സംഘാടക സമിതി ചെയര്‍മാന്‍ ബി എസ്സ് ഷാജഹാനും കണ്‍വീനര്‍ ഫിറോസ് ഹസനും ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിച്ചു. അല്‍ഖുവൈര്‍ കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍
ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കല്‍, ട്രഷറര്‍ ഹബീബ് പാണക്കാട്, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം കെ പി, സെക്രട്ടറി മാരായ അബ്ദു സമദ് മച്ചിയത്ത്, സാജീര്‍ കെ, ഹാഷിം കെ പി, മീഡിയ വിംഗ് കണ്‍വീനര്‍ നിഷാദ് മല്ലപ്പള്ളി , പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷമീര്‍, മൊയ്ദുണ്ണി ടി എം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ശിഹാബ് കാരാപ്പറമ്പ് രചന നിര്‍വഹിച്ച വരികള്‍ക്ക് ശബ്ദം നല്‍കിയത് നിരവധി പാട്ടുകള്‍ പാടി ശ്രദ്ദേയായ യുവ ഗായിക അസിന്‍ വെള്ളില,കോര്‍ഡിനേറ്റര്‍ യൂസുഫ് മട്ടന്നൂര്‍ (യൂത്ത് ലീഗ് പാട്ടു ഗ്രൂപ്പ്).
Content Highlights: oman, gulf news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..