കെഎംസിസി നടത്തിയ പത്രസമ്മേളനം
മസ്‌കറ്റ് : മുന്‍ വിദേശ കാര്യ സഹമന്ത്രിയും പ്രമുഖ പാര്‍ലമെന്റേറിയനും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി മസ്‌കറ്റ് കെഎംസിസി നല്‍കി വരുന്ന ഇ അഹമ്മദ് എക്‌സലന്‍സ് അവാര്‍ഡ് ഈ വര്‍ഷം ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് നല്‍കുമെന്ന് മസ്‌കറ്റ് കെഎംസിസി നേതാക്കള്‍ അറിയിച്ചു .
മികച്ച ജന പ്രതിനിധി എന്ന നിലയിലും മുസ്ലിം ലീഗ് എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന ദളിത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ അടിസ്ഥാനമാക്കിയും ആണ് രമ്യാ ഹരിദാസ് എംപി യെ പുരസ്‌കാരത്തിന് പരിഗണിച്ചത് .
എന്‍ കെ പ്രേമചന്ദ്രന്‍ എംപി , കെ സുധാകരന്‍ എംപി എന്നിവരാണ് മുന്‍കാലങ്ങളില്‍ പുരസ്‌കാരം നേടിയ മറ്റ് എംപി മാര്‍ .
മാര്‍ച്ച് 3 ന് മസ്‌കറ്റില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും. മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷന്‍ പ്രൊഫ: ഖാദര്‍ മൊയ്ദീന്‍ സാഹിബ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും പൗര പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നും കെഎംസിസി നേതാക്കള്‍ അറിയിച്ചു . പത്ര സമ്മേളനത്തില്‍ നജീബ് കാന്തപുരം എം എല്‍ എ പെരിന്തല്‍മണ്ണ, മസ്‌കറ്റ് കെ എം സി സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷമീര്‍ പാറയില്‍, അഷറഫ് കിണവക്കല്‍, നവാസ് ചെങ്കള, ബി എച് ഷാജഹാന്‍, അല്‍ഖുവൈര്‍ കെ എം സി സി പ്രസിഡന്റ് ഷാഫി കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: kmcc e ahamed excellence award for ramya haridas mp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..