കൈരളി ഹംരിയ ഹലാ മെഡിക്കല്‍ സെന്റര്‍ സോക്കര്‍: ബ്ലാക്ക് ആന്‍ഡ് വൈറ്റ് മസ്‌കറ്റ് ടീം ജേതാക്കള്‍


കൈരളി ഹംരിയ ഹലാ മെഡിക്കൽ സെന്റർ സോക്കർ

മസ്‌കറ്റ്: കൈരളി ഹംരിയ യുണിറ്റ് സംഘടിപ്പിച്ച കൈരളി ഹംരിയ -ഹലാ മെഡിക്കല്‍ സെന്റര്‍ സോക്കര്‍ കപ്പിന് വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മസ്‌കറ്റ് ടീം ജേതാക്കളായി. ഫൈനലില്‍ റോയല്‍ എഫ്.സി.സീബിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മഞ്ഞപ്പട ഒമാന്‍, എഫ്.സി.മബേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. നേരത്തെ ടൂര്‍ണമെന്റ് രക്ഷാധികാരി അഡ്വക്കറ്റ് ഗിരീഷിന്റെ അധ്യക്ഷതയില്‍ ഹംരിയ യൂണിറ്റ് സെക്രട്ടറി അനസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒമാനിലെ ശ്രീലങ്കന്‍ സ്ഥാനപതി സഫറുള്ള ഖാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഗിരീഷ് കുമാര്‍ , ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍, കൈരളി ജനറല്‍സെക്രട്ടറി ബാലകൃഷ്ണന്‍ കുന്നിമേല്‍, ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ് മുന്‍ എസ്.എം.സി കണ്‍വീനര്‍ നിതീഷ് കുമാര്‍, ഗോപകുമാര്‍, സഹദ്, സിയാദ് ഉണിച്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നോക്ക്ഔട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മഞ്ഞപ്പടയുടെ ലിസ്ബറിനെയും മികച്ച ഗോള്‍കീപ്പറായി ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ആസാദിനെയും തിരഞ്ഞെടുത്തു.

ടൂര്‍ണമെന്റില്‍ ആദായത്തില്‍ നിന്നും ലഭിച്ച ഒരു ഭാഗം ഒമാന്‍ ക്യാന്‍സര്‍ അസോസിയേഷന് സംഭാവന നല്‍കി. സീ പേള്‍ ജ്വല്ലറി മാര്‍ക്കറ്റിംഗ് മാനേജര്‍ ഫാത്തിമയില്‍ നിന്ന് ഒമാന്‍ ക്യാന്‍സര്‍ അസോസിയേഷന്‍ പ്രതിനിധി സുഹൈല അല്‍ ബലൂഷി സംഭാവന ഏറ്റുവാങ്ങി. അതോടൊപ്പം ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് കൈരളി ഹംരിയ നടത്തിയ പ്രവചന മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും പ്രോഗ്രാം കണ്‍വീനര്‍ സിയാദ് ഉണിച്ചിറ നന്ദി പറഞ്ഞു.

Content Highlights: Kairali Hamria Hala Medical Center Soccer: Black and White Musket Team Winners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented