Photo: Pravasi mail
മസ്‌ക്കറ്റ്: ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഐ.എന്‍.എം.ഇ.സി.സി) ഓഫീസ് മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസുമായി ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചു. ഒ.സി.സി.ഐ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ അല്‍ റവാസും ഐ.എന്‍.എം.ഇ.സി.സി ചെയര്‍മാന്‍ ഡോ. എന്‍.എം. ഷറഫുദ്ദീനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും ബിസിനസ് നേതൃനിരയിലുള്ളവരുടെയും പ്രൊഫഷനലുകളുടെയും കൂട്ടായ്മയായ ഐ.എന്‍.എം.ഇ.സി.സി പ്രവര്‍ത്തനം സുല്‍ത്താനേറ്റില്‍ വ്യാപിപ്പിക്കുന്നതിനൊപ്പം ഒമാനും ഇന്ത്യയുമായുള്ള സാമ്പത്തിക, വാണിജ്യ, വ്യാപാര സഹകരണം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പിട്ടത്.
Content Highlights: Indo-Gulf and Middle East Chamber of Commerce expands operations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..