രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുമായി കെഎംസിസി പ്രവർത്തകർ
മസ്‌കറ്റ്:കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെയും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി വിമര്‍ശനങ്ങളുടെ വായടിപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഭാഗമായി മസ്‌കറ്റ് കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുമായി കെഎംസിസി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കാളികളായി.അല്‍ഖുവൈര്‍ കെഎംസിസി കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിരവധി കെഎംസിസി പ്രവര്‍ത്തകരും പങ്കെടുത്ത ഐക്യദാര്‍ഢ്യ പരിപാടിക്ക് കെഎംസിസി നേതാക്കളായ ഷാഫി കോട്ടക്കല്‍, വാഹിദ് മാള, ബി.എസ് ഷാജഹാന്‍ ഹബീബ് പാണക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: Indian Union Muslim League declares solidarity with Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..