.ഫയൽ ചിത്രം
മസ്‌കറ്റ്: തിങ്കളാഴ്ച രാത്രി മുതല്‍ ഒമാനിലെ വിവിധയിടങ്ങളില്‍ ഇടിയോടുകൂടി കനത്ത മഴ പെയ്തു. ശര്‍ഖിയ, ബാത്തിന , ദാഹിറ , ദാഖിലിയ, മുസന്ദം , ബുറൈമി എന്നിവടങ്ങളിലെല്ലാം ശക്തമായ മഴയും വെള്ളക്കെട്ടും അനുഭവപ്പെട്ടു. ഇവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കിയിരുന്നു.
റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായതിനാല്‍ ഗതാഗത കുരുക്കും രൂക്ഷമായി. മസ്‌കറ്റില്‍ ചൊവ്വാഴ്ചയും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. ബുധനാഴ്ചയും ഇടിയോടുകൂടി കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Content Highlights: heavy rain in oman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..