പുതുതായി തിരഞ്ഞെടുക്കപ്പെട്ട മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മിറ്റി നേതാക്കൾക്ക് ഗാല കെഎംസിസിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽനിന്ന്
മസ്‌കറ്റ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മിറ്റി നേതാക്കള്‍ക്ക് ഗാല കെഎംസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗാല കെഎംസിസി ഓഫീസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഗാല ഏരിയ കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ ഹാജി അധ്യക്ഷത വഹിച്ച യോഗം മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗാല ഏരിയ കെഎംസിസി ജനറല്‍ സെക്രട്ടറി ഖലീല്‍ വടശ്ശേരി സ്വാഗതം പറഞ്ഞു. മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, ട്രഷറര്‍ ഷമീര്‍ പി.ടി.കെ., ഹരിത സാന്ത്വനം കണ്‍വീനര്‍ മുജീബ് കടലുണ്ടി, അഷറഫ് കിണവക്കല്‍, ഷാജഹാന്‍ അല്‍ ഖുവൈര്‍, ഷമീര്‍ പാറയില്‍, വാഹിദ് ബര്‍ക്ക, നവാസ് ചെങ്കള തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കേന്ദ്ര കമ്മറ്റി നേതാക്കളെ ഷാള്‍ അണിയിച്ചു മെമെന്റോ നല്‍കിയും ഗാല കെഎംസിസിയുടെ വിവിധ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗാല ഏരിയ കെഎംസിസി ട്രഷറര്‍ മഹ്‌മൂദ് സിറ്റിസണ്‍ നന്ദി പറഞ്ഞു.
Content Highlights: gala kmcc gave reception to muscat kmcc central committee leaders
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..