.
മസ്‌കറ്റ്: ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്റെ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് 28-ന് രാവിലെ എട്ടുമണി മുതല്‍ 12 വരെ ബൗഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ എണ്‍പതില്‍പ്പരം ആളുകള്‍ രക്തദാനം നടത്തി.
സംഘടന അംഗങ്ങളുടെ ആവേശപൂര്‍വമായ പ്രതികരണം കൊണ്ട് ചടങ്ങ് തുടക്കം മുതല്‍ ഏറെ സജീവമായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ ജയശങ്കര്‍, കോ കണ്‍വീനര്‍ ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ബ്ലഡ് ഡൊണേഷന്‍ ഡ്രൈവില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സംഘടനാ പ്രസിഡന്റ് നജീബ് കെ. മൊയ്തീന്‍ നന്ദി പ്രകാശിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ സെക്രട്ടറി വാസുദേവന്‍ തളിയറ, ട്രഷറര്‍ അഷറഫ് വാടാനപ്പള്ളി, മറ്റ് ഓഫീസ് ഭാരവാഹികള്‍, എക്‌സിക്യുട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.
സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സംഘടന എന്നും മുന്നിട്ടുനില്‍ക്കുമെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ചടങ്ങ് വിജയകരമായി പര്യവസാനിച്ചു.
Content Highlights: blood donation drive, oman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..